പിണറായി വിജയൻ ആഭ്യന്തര വകുപ്പ്​ ഒഴിയണം

തിരുവനന്തപുരം: വരാപ്പുഴയിലെ ബി.ജെ.പി പ്രവർത്തകരെ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചവശനാക്കി കൊല ചെയ്ത സാഹചര്യത്തിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യുവമോർച്ച. സർവിസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും തങ്ങൾ പൊതുജനസേവകരാണെന്നത് മറക്കുന്നു. പൊലീസുകാർക്ക് തങ്ങൾക്കിഷ്ടപ്പെട്ട പാർട്ടിയിൽ വിശ്വസിക്കാൻ അനുവാദമുണ്ടെങ്കിലും പരസ്യമായി അത് പറയുകയും പാർട്ടി പ്രവർത്തനം ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ നിലവിലുള്ളതെന്നും യുവമോർച്ച കുറ്റപ്പെടുത്തി. യുവമോർച്ച നേമം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ജില്ല ട്രഷറർ ആറന്നൂർ അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാഹുൽ കാശിനാഥ് അധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ കൈമനം ശ്രീജിത്ത്, പത്മകുമാർ, വിപിൻ, ഗോവിന്ദ്, സൂരജ് എന്നിവർ േനതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.