കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

പാറശ്ശാല: -കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി കുടുംബക്ഷേമ ഉപകേന്ദ്രം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. അസുഖം വരുന്നതിന് മുമ്പേ ചികിത്സ തേടുക എന്നതാണ് കുടുംബക്ഷേമ ഉപകേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. പിന്നാക്കക്കാരായ ജനങ്ങളേറെയുള്ള പാറശ്ശാലയിലെ ആശുപത്രിയിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുവാനുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലയിൽ പഞ്ചായത്തിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും നൂറ് ശതമാനം നികുതി പിരിച്ച ജീവനക്കാരെ അനുമോദിക്കലും സി.കെ. ഹരീന്ദ്രൻ എം.എൽ.എയും പൗരാവകാശരേഖ പ്രകാശനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സുജാതകുമാരിയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ. ലേഖ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. സുന്ദരേശൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ബേബി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അനിതാഷാലി, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആർ. ഡോളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മോഹൻകുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ജെ. രാജു, കൊല്ലയിൽ എസ്.സി.ബി പ്രസിഡൻറ് എൻ.എസ്. നവനീത് കുമാർ, കൊല്ലയിൽ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എ. അനുരാധ, സി.ഡി.എസ് ചെയർപേഴ്സൺ സുശീല എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. ബിനു സ്വാഗതവും കൊല്ലയിൽ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എസ്. പുഷ്പകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.