കുര്യാത്തി റസിഡൻറ്​സ്​ പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: കുര്യാത്തി റസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എം. രാധാകൃഷ്ണൻ നായർ (പ്രസി.), ആർ. കൃഷ്ണൻകുട്ടി, പത്മദാസ് (വൈസ് പ്രസി.) ടി.എസ്. മോഹൻകുമാർ (സെക്രട്ടറി), പി. രമേഷ്കുമാർ, ചന്ദ്രികകുമാരി (ജോ.സെക്ര.), സതീഷ്കുമാർ സി.സി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഭരണസമിതിയിലേക്ക് എം. മധുസൂദനൻ, പി. സുകുമാരൻ നായർ, യോഗേന്ദ്രസെൻ, കെ. ശ്രീധരൻ നായർ, ശ്രീകുമാർ, വിഷ്ണു, എം.എസ്. രാജേന്ദ്രൻ, മോഹനൻ നായർ, ഗോപാലകൃഷ്ണൻ നായർ, കെ.എസ്. ബീന എന്നിവരെയും രക്ഷാധികാരികളായി സി.കെ. ശ്രീകണ്ഠൻനായർ, ജി. ശശിധരൻ നായർ, കൗൺസിലർമാരായ എസ്.കെ.പി. രമേഷ്, ബീന മുരുകൻ എന്നിവരെയും തെരഞ്ഞെടുത്തു. ലോക ഹോമിയോ ദിനാചരണം ആചരിച്ചു നേമം: 'സിങ്കോണ 2018' ​െൻറ ആഭിമുഖ്യത്തിൽ ഹോമിയോപ്പതി ശാസ്ത്രത്തി​െൻറ പിതാവ് ഡോ. സാമുവൽ ഹനിമാ​െൻറ 263ാം- ജന്മദിനം ആചരിച്ചു. ലോക ഹോമിയോപ്പതി ദിനാഘോഷം ഡി.ജി.പി ലോക്നാഥ് െബഹ്‌റ ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യാധിരാജ വിദ്യാസമാജം പ്രസിഡൻറ് കെ. രാമൻപിള്ള അധ്യക്ഷതവഹിച്ചു. ഹോമിയോ മരുന്നുകളെ കമ്യൂണിറ്റി മെഡിസിൻ പബ്ലിക് ഹെൽത്ത് സിസ്റ്റമായി ഉയർത്താൻ ശ്രമിക്കണമെന്ന് ഡി.ജി.പി പറഞ്ഞു. ശ്രീവിദ്യാധിരാജ സഭ ട്രസ്റ്റി ഡോ. ശ്രീവത്സൻ നമ്പൂതിരി, കോളജ് മാനേജർ ഡോ. ആർ. അജയ കുമാർ, ഹോമിയോപ്പതി ഡീൻ -പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫിസർ ഡോ. സുനിൽരാജ്, എസ്.വി.എച്ച്.എം.സി പ്രിൻസിപ്പൽ ഡോ. എൽ. താര, എസ്.വി.എച്ച്.എം.സി ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. രാജലക്ഷ്മി കുഞ്ഞമ്മ, കോളജ് യൂനിയൻ ജനറൽ സെക്രട്ടറി ജിജിൻ.ഡി.വി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.