ടി.കെ.എം കോളജിൽ ബി.എ ഡിഗ്രി വൈവ

കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി കോഴ്സുകളുടെ വൈവ-വോസി ചൊവ്വാഴ്ച രാവിലെ 10ന് കോളജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മൂന്നാം തലമുറയിലും കൃഷിയെ കൈവിടാതെ താജുദ്ദീൻ ചവറ: കൃഷി നഷ്ടമെന്ന് പരിതപിക്കുന്നവർക്കിടയിൽ കൃഷി ഉപജീവന മാർഗമാക്കി മാറ്റിയ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ കര എള്ള് കൃഷിയിൽ കൈവരിച്ചത് തകർപ്പൻ നേട്ടം. ചവറ തോട്ടിന് വടക്ക് മരുന്നൂർ നജീബ് മൻസിലിൽ താജുദ്ദീനാണ് (67) പുതുതലമുറയിൽനിന്ന് അന്യംനിന്നു പോകുന്ന എള്ള് കൃഷിയിൽ നൂറു മേനിയുടെ വിളവെടുപ്പ് നടത്താനൊരുങ്ങുന്നത്. രണ്ടേക്കർ ഭൂമിയിലായി വിവിധതരം കൃഷികൾ ചെയ്ത് വരുന്ന താജുദ്ദീന് കൃഷിപ്പണി ജീവിത വരുമാനം മാത്രമല്ല, അതിലേറെ സന്തോഷം കൂടിയാണ് ലഭിക്കുന്നത്. കാലാവസ്ഥ ചതിച്ചിെല്ലങ്കിൽ ഏതുതരം കൃഷിയും വിജയം നേടുമെന്നാണ് ചെറുപ്പത്തിലെതന്നെ പിതാവിനൊപ്പം കൃഷി പണിക്കിറങ്ങിയ താജുദ്ദീ​െൻറ അഭിപ്രായം. ചവറ കൃഷിഭവനിൽനിന്ന് വാങ്ങിയ എള്ള് 70 സ​െൻറ് സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. എള്ള് കൃഷിയുടെ ആദ്യപടിയായി ട്രാക്ടർ ഉപയോഗിച്ച് ഭൂമിയിൽ മണ്ണിളക്കി ചാണകപ്പൊടി വിതറും. മണ്ണ് ഉണങ്ങിയതിനുശേഷം എള്ള് വിതറി വീണ്ടും ഇളക്കിയിടും. എള്ള് മുളച്ച് വളർന്ന് നാല് അഞ്ച് ഇലകൾ ആകുന്നതോടെ കരിയില ചാമ്പലും വയലിലെ മണ്ണും വളമായി ഉപയോഗിക്കും. പുലർച്ച ഇലകളിൽ മഞ്ഞ് വെള്ളം നിൽക്കവെയാണ് വളംവാരി വിതറുന്നത്. രണ്ട് ആഴ്ച തുടർച്ചയായി ഇതു ചെയ്യണം. 45 ദിവസമാകുമ്പോൾ എള്ള് വളർന്ന് പൂവിടുകയും കായായി മാറുകയും ചെയ്യും. വളക്കൂറുള്ള മണ്ണിൽ കരുത്തുള്ളതും വിളഞ്ഞതുമായ എള്ള് കിട്ടണമെങ്കിൽ 90 ദിവസമെടുക്കും. നാടൻ എള്ളിന് കിലോയ്ക്ക് 300 രൂപ വരെ വില വരുമെന്ന് താജുദ്ദീൻ പറയുന്നു. കൃഷിയിൽ ഏറ്റവും പരിമിതമായ സമയംകൊണ്ട് ലാഭത്തിൽ കൃഷി ചെയ്തെടുക്കാൻ കഴിയുന്ന ഒന്നാണ് എള്ള് കൃഷി. കൃഷി ചെയ്ത എള്ള് രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പാകമായി വിളവെടുപ്പ് നടത്താൻ കഴിയും. ഇതു കൂടാതെ ചേറാടിയിനത്തിൽ പെട്ട നെല്ല് കൃഷി ചെയ്ത് വിളവെടുത്തിരുന്നു. തെങ്ങ്, ചീര, പയർ, മരച്ചീനി, വാഴ എന്നിവയും കൃഷി ചെയ്യുന്നു. ഒരു ജേഴ്സി പശുവിനെയും സ്വിസ്ബ്രൗൺ ഇനത്തിൽപ്പെട്ട രണ്ട് പശുവിനെയും കോഴികളെയും ആടുകളെയും വളർത്തുന്ന താജുദ്ദീൻ ത​െൻറ പറമ്പിലായി മീൻ വളർത്താനുള്ള ശ്രമത്തിലുമാണ്. കഴിഞ്ഞ ചിങ്ങം ഒന്നിന് കാമൻകുളങ്ങര എൽ.പി സ്കൂളിൽ കൃഷിയിൽ ക്ലാെസടുക്കുകയും അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളും ചേർന്ന് ഒരുക്കിയ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.