'ചൂടൻ' ഹർത്താൽ

കൊല്ലം: തിങ്കളാഴ്ച ദലിത് സംഘടനകളുെട നേതൃത്വത്തിൽ നടത്തിയ ഹർത്താൽ സമീപകാലത്തെ ഏറ്റവും ശക്തമായ സമരമായാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ചുട്ടുപൊള്ളുന്ന വെയിൽ വകവെക്കാതെ രാവിലെ മുതൽ ഹർത്താൽ തീരുന്നതുവരെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും റോഡിൽ കുത്തിയിരുന്ന് സമരക്കാർ ഉപരോധം തീർത്തു. പട്ടികജാതി, പട്ടികവർഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ സുപ്രീംകോടതി ഇടപെടലിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ദലിത് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഹർത്താൽ ജില്ലയിൽ പൂർണമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഹർത്താൽ ദിവസം കടകൾ തുറക്കുമെന്നും ബസുകൾ ഒാടുമെെന്നാക്കെ സോഷ്യൽ മീഡിയകളിലും മറ്റും വ്യാപകമായി പ്രചാരണമുണ്ടായിരുെന്നങ്കിലും രാഷ്ട്രീയപാർട്ടികളുടെ ഹർത്താലിനെക്കാളും ചൂടേറിയ ഹർത്താലിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. സോഷ്യൽ മീഡിയകളിലെ പ്രചാരണങ്ങളും മറ്റും വിശ്വസിച്ച് യാത്രക്കിറങ്ങിയവർ വലഞ്ഞു. രാവിലെ ആറിന് തന്നെ രംഗത്തിറങ്ങിയ ദലിത് സംഘടനാ പ്രവർത്തകർ ജില്ലയിലെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും റോഡ് ഉപരോധിച്ചു. ഉപരോധമിരിക്കുന്ന സ്ഥലത്തുകൂടി ഇരുചക്രവാഹനം പോലും കടത്തിവിടാൻ ഹർത്താൽ അനുകൂലികൾ തയാറായില്ല. ഒറ്റപ്പെട്ട് തുറന്നുപ്രവർത്തിച്ചിരുന്ന കടകളെല്ലാം അടപ്പിച്ചു. ഭൂരിഭാഗം സർക്കാർ ഓഫിസുകളും തുറന്നില്ല. തുറന്നിടങ്ങളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഹാജരായത്. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന ടൗണുകളെല്ലാം വിജനമായിരുന്നു. ശാസ്താംകോട്ട പത്മാവതി ആശുപത്രിക്ക് സമീപം കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന് നേരെ രാവിലെ എട്ടോടെ കല്ലേറുണ്ടായി. ബസി​െൻറ പിൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് കൊല്ലം ഡിപ്പോയിൽ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടു. ഇവരെ പിന്നീട് പൊലീസ് വാഹനത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചു. ഹൈവേയിൽ അയത്തിൽ ബൈപാസ് ജങ്ഷനിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. ബസുകൾ തടഞ്ഞശേഷം ഇവർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഹർത്താൽ അനുകൂലികളുമായി സംസാരിച്ചതോടെയാണ് ബസുകൾ കടത്തിവിട്ടത്. സർവിസ് നടത്തിയ വിരലിലെണ്ണാവുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ പലതും കാലിയായാണ് ഒാടിയത്. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഒാേട്ടാറിക്ഷകൾ നിരത്തിലിറങ്ങിയെങ്കിലും സമരാനുകൂലികൾ ഇടപെട്ട് തടഞ്ഞു. ചിന്നക്കട മേൽപാലത്തിന് സമീപം രാവിലെ ആറിന് ആരംഭിച്ച റോഡ് ഉപരോധം വൈകീട്ട് ആറിനാണ് അവസാനിപ്പിച്ചത്. ദേശീയപാതയിലൂടെ ചിന്നക്കടയിലേക്ക് വന്ന സ്വകാര്യ വാഹനങ്ങളെല്ലാം പൊലീസ് വഴിതിരിച്ചുവിട്ടു. പെട്രോൾ പമ്പുകൾ തുറക്കാത്തത് ഇരുചക്ര വാഹന യാത്രക്കാരെ ശരിക്കും വലച്ചു. ചിലയിടങ്ങളിൽ കടകളടപ്പിച്ചത് ചെറിയതോതിൽ സംഘർഷത്തിന് ഇടയാക്കി. കുളത്തൂപ്പുഴ ടൗണിൽ രാവിലെ കടകൾ തുറക്കാൻ ശ്രമം നടത്തിയ വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ ചെറിയതോതിൽ വാഗ്വാദങ്ങളുണ്ടായി. തുടർന്ന് വ്യാപാരികൾ പിന്മാറുകയുമായിരുന്നു. രാവിലെ പ്രധാന കവലകളിലെല്ലാം ദലിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.