കെ.എസ്​.ആർ.ടി.സി: 2481 ഷെഡ്യൂളുകൾ ഒാടി, നാല്​ ബസുകൾക്ക്​ കല്ലേറിൽ തകരാർ​

തിരുവനന്തപുരം: ഹർത്താൽ അനുകൂലികൾ തടഞ്ഞെങ്കിലും മൊത്തം ഷെഡ്യൂളുകളിൽ 43 ശതമാനം സർവിസ് നടത്തിയെന്ന് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. 2481 ഷെഡ്യൂളുകൾ സംസ്ഥാന വ്യാപകമായി ഒാപറേറ്റ് ചെയ്തു. മൊത്തം ജീവനക്കാരിൽ 72.76 ശതമാനം പേർ തിങ്കളാഴ്ച ജോലിക്ക് ഹാജരായിട്ടുണ്ട്. മെഡിക്കൽ ലീവിലും മറ്റ് മുൻകൂട്ടിയുള്ള ലീവിലുമായി 964 പേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഡ്യൂട്ടിക്ക് ഹാജരാകേണ്ട 18,363 പേരിൽ 13,361 പേർ ജോലിക്കെത്തി. ഹാജരായവരിൽ 10,700 പേർ സ്ഥിരം ജീവനക്കാരും 2661 പേർ താൽക്കാലിക ജീവനക്കാരുമാണ്. ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ നാല് ബസുകൾക്ക് തകരാറുണ്ട്. ഗുരുവായൂർ, കരുനാഗപ്പള്ളി, സുൽത്താൻ ബത്തേരി, ചേർത്തല എന്നീ ഡിേപ്പാകളിലെ ഒാരോ ബസി​െൻറ ഗ്ലാസുകളാണ് കല്ലേറിൽ തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.