അതിർത്തിയിലെ കള്ളക്കടത്ത്: സി.ബി.​െഎക്ക്​ കോടതിയുടെ വിമർശനം

ബിഷു ഷെയ്ഖി​െൻറ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തിരുവനന്തപുരം: ബി.എസ്.എഫ് കമാൻഡൻറ് ഉൾപ്പെടെ പ്രതികളായ അതിർത്തിയിലെ കള്ളക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന സി.ബി.െഎക്ക് കോടതിയുടെ വിമർശനം. നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള സമയം കാത്തിരിക്കുകയാണോ സി.ബി.ഐ എന്ന് കോടതി ചോദിച്ചു. അന്താരാഷ്‌ട്ര കള്ളക്കടത്തുകാരന് ജാമ്യം നൽകാൻ കോടതിയെ സി.ബി.ഐ നിർബന്ധിതമാക്കരുതെന്നും സി.ബി.ഐ ജഡ്‌ജി നാസർ പറഞ്ഞു. അരക്കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുൾ ഹഖ് എന്ന ബിഷു ഷെയ്ഖി​െൻറ ജാമ്യാപേക്ഷയിൽ വാദം പറയുന്നതിനിെടയാണ് കോടതിയുടെ ഈ പരാമർശം. എന്നാൽ, അന്വേഷണം നടന്നുവരുകയാണെന്നും രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കേസായതിനാൽ പ്രതിക്ക് ജാമ്യംനൽകരുതെന്നും സി.ബി.ഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസി​െൻറ അന്വേഷണ പുരോഗതി റിപ്പോർട്ട് ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി സി.ബി.ഐ അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണത്തി​െൻറ ഭാഗമായി കൊൽക്കത്തയിലാണെന്ന സി.ബി.ഐ വാദം കോടതി കണക്കിലെടുത്തില്ല. ചൊവ്വാഴ്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് കണക്കിലെടുത്ത ശേഷമേ ജാമ്യാപേക്ഷയിൽ വിധി പറയുകയുള്ളൂ എന്നും ജഡ്‌ജി സി.ബി.ഐ സംഘത്തെ ഓർമിപ്പിച്ചു. ബിഷു ഷെയ്ഖിന് വേണ്ടി ഹാജരായത് മുൻ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഫാറൂഖ് എം. റസാഖാണ്. 30 ദിവസമായി ബിഷു ഷെയ്ഖ് സി.ബി.െഎ കസ്റ്റഡിയിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായി തെളിവുകൾ ശേഖരിെച്ചന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. മാർച്ച് നാലിനാണ് കേസിലെ രണ്ടാം പ്രതിയുമായ ബിഷു ഷെയ്ഖിനെ സി.ബി.ഐ കൊൽക്കത്തയിൽനിന്ന് പിടികൂടിയത്. ബി.എസ്. എഫ് കമാൻഡൻറ് ജിബു ഡി. മാത്യു വഴി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നത് ബിഷു ഷെയ്ഖി​െൻറ നിർദേശ പ്രകാരമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. എന്നാൽ, കന്നുകാലി കച്ചവടം നടത്തുന്ന മുഹമ്മദ് ഇമാമുൾ ഹഖിനെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിഭാഗം വാദം. അരക്കോടി രൂപയുമായി യാത്ര ചെയ്യവേ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.ഐ സംഘം ബി.എസ്. എഫ് കമാൻഡൻറ് ജിബു ഡി. മാത്യുവിനെ ജനുവരി 30ന് പിടികൂടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.