തര്യന്‍തോപ്പ് തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു, അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ

പത്തനാപുരം: ജില്ല പഞ്ചായത്തും ൈകയൊഴിഞ്ഞതോടെ തര്യന്‍തോപ്പ് തൂക്കുപാലത്തി​െൻറ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ. 95 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച തൂക്കുപാലം മൂന്നുവര്‍ഷം തികയും മുേമ്പ തുരുമ്പെടുത്ത് നശിച്ചു. പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേഷ്കുമാര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ ജില്ല പഞ്ചായത്തിന് കത്ത് നല്‍കിയെന്നും ഉടന്‍ നിർമാണം നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരുവിധ പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല. പാലം ഏറ്റെടുക്കാന്‍ തയാറെല്ലന്നാണ് ജില്ല പഞ്ചായത്ത് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. കല്ലടയാറിന് കുറുകെ പിറവന്തൂര്‍- തലവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് തൂക്കുപാലം നിർമിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതയും പാലത്തി​െൻറ നാശത്തിന് കാരണമായി. കഴിഞ്ഞ മഴയിലും വെള്ളം കയറി പാലം മുങ്ങിയിരുന്നു. നടപ്പാലം വേണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തെതുടർന്നാണ് കെല്‍ എന്ന പൊതുമേഖലാ കമ്പനിയെകൊണ്ട് പാലം നിര്‍മിപ്പിച്ചത്. പാലത്തില്‍കൂടി കാല്‍നടയാത്ര മാത്രമാണ് സാധ്യമാകുന്നത്. നിലവില്‍ തൂക്കുപാലത്തി​െൻറ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. സ്‌കൂള്‍, കോളജ് വിദ്യാർഥികളടക്കം നിരവധിപേര്‍ പാലത്തെ ആശ്രയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.