ദലിത്​ സംഘടനകൾ ആഹ്വാനം ചെയ്​ത ഹർത്താൽ കിഴക്കൻ മേഖലയിൽ പൂർണം

പുനലൂർ: . പുനലൂർ ടൗണിലടക്കം വ്യാപാര സ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിച്ചത് ഹർത്താൽ അനുകൂലികളും കച്ചവടക്കാരും രാവിലെ വാക്കേറ്റത്തിന് ഇടയാക്കി. കെ.എസ്.ആർ.ടി.സി പുനലൂർ, ആര്യങ്കാവ് ഡിപ്പോകളിെല സർവിസുകളൊന്നും വിട്ടില്ല. ബാങ്കുകളും സർക്കാർസ്ഥാപനങ്ങളും തുറക്കാൻ ശ്രമിച്ചതും സമരക്കാർ അടപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയായ കോട്ടവാസലിൽ നിർത്തിയിട്ടു. ചെക്പോസ്റ്റുകളുടെ പ്രവർത്തനവും നാമമാത്രമായി. എന്നാൽ, പൊതുമേഖലയിലുള്ള റബർ എസ്റ്റേറ്റുകളിൽ പതിവുപോലെ െതാഴിലാളികൾ ജോലിക്കിറങ്ങി വാഹനങ്ങൾ എങ്ങും തടയുകയോ റോഡ് തടസ്സപ്പെടുത്തുകയോ ഉണ്ടായില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് പലയിടത്തും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. ഹർത്താൽ അനുകൂലികൾ പുനലൂർ ടൗണിൽ പ്രകടനവും യോഗവും നടത്തി. കൊട്ടാരക്കര: ഹര്‍ത്താല്‍ കൊട്ടാരക്കരയില്‍ പൂര്‍ണം. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. രാവിലെ മുതല്‍ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ദീര്‍ഘദൂര ബസുകള്‍ പൊലീസ് സംരക്ഷണത്തില്‍ സര്‍വിസ് നടത്തി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് സര്‍വിസുകള്‍ നടത്തിയില്ല. കെ.പി.എം.എസ്, ഡി.എച്ച്.ആര്‍.എം, ബി.എസ്.പി, എന്നിവയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ്‌ ഹര്‍ത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തില്‍ പ്രകടനം നടത്തി. ദലിത്‌ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച് കൊട്ടാരക്കര: ദലിത്‌ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്‌ നഗരത്തില്‍ മാര്‍ച്ച് നടത്തി. നഗരസഭ കൗണ്‍സിലര്‍ നെല്‍സന്‍ തോമസ്‌ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇതിനെതിരെ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ദലിത്‌ വിഭാഗത്തോടുള്ള അവഗണനയാണ്. ഒരു വിഭാഗത്തി​െൻറ അവകാശങ്ങള്‍ക്ക് വില കൽപിക്കാത്ത സര്‍ക്കാറി​െൻറ കടുത്ത നടപടി കൂടിയാണ് ഇത്. ദലിത​െൻറ അവകാശസംരക്ഷണത്തിന് യൂത്ത് കോണ്‍ഗ്രസി​െൻറ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍ പവിജ പത്മന്‍, യൂത്ത് കോണ്‍ഗ്രസ്‌ നേതാക്കളായ ഷിജു പടിഞ്ഞാറ്റിന്‍കര, ഒഷിന്‍ വി. രമേശ്‌, പ്രസാദ്‌ വല്ലം, അരുണ്‍, ഷിഫിലി എ. നാസര്‍ എന്നിവര്‍ സംസാരിച്ചു. പത്തനാപുരം: യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ധർണയും നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരുടെ പരസ്യപിന്തുണയും സംസ്ഥാനം ഭരിക്കുന്നവരുടെ മൗനസമ്മതവും ദലിത് വേട്ടക്കാർക്ക് ലഭിക്കുന്നുണ്ടെന്നും പട്ടികജാതി--വർഗ-പീഡന നിരോധനനിയമം അട്ടിമറിക്കപ്പെടുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു. യു. നൗഷാദ്, ഷാഹുൽ കുന്നിക്കോട്, ഫാറൂഖ് മുഹമ്മദ്‌, അജിത്ത് കൃഷ്ണ, എസ്. സലീം, അനസ് എ. ബഷീർ, ഷാൻ പള്ളിമുക്ക്, ഷക്കീം, ലിംസൺ, ടോംസി, പ്രൈസൺ, യു. ഷംനാദ്, മുജീബ്, ഷൈജു ഇടത്തറ, സുഹൈൽ, ആഷിഖ് പള്ളിമുക്ക്, റിയാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.