ആദിവാസി യുവാവി​െൻറ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുഹൃത്തുക്കളുമൊത്ത് വനത്തില്‍ പോയ ഭുവനചന്ദ്രന്‍ കാണിയെന്ന ആദിവാസി യുവാവിനെ നെയ്യാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആദിവാസി യുവാവി​െൻറ വീട്ടിലെത്തിയ രമേശ് ചെന്നിത്തല അവിടെെവച്ച് മന്ത്രി എ.കെ. ബാലനുമായി ഫോണില്‍ ബന്ധപ്പെടുകയും ഭുവനചന്ദ്രന്‍ കാണിയുടെ പൂര്‍ത്തിയാകാെത കിടക്കുന്ന വീട് പണിപൂര്‍ത്തിയാക്കാന്‍ പട്ടികവര്‍ഗ വകുപ്പില്‍നിന്ന് ഉടന്‍ ധനസഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. സഹായം നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ചെന്നിത്തല വീട്ടുകാരെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.