മതത്തി​െൻറ മാനവിക മൂല്യങ്ങളെ പുനരവതരിപ്പിക്കണം ^പി. മുജീബ്​ റഹ്​മാൻ

മതത്തി​െൻറ മാനവിക മൂല്യങ്ങളെ പുനരവതരിപ്പിക്കണം -പി. മുജീബ് റഹ്മാൻ കൊടുങ്ങല്ലൂർ: മതത്തി​െൻറ ജീവകാരുണ്യപരവും മാനവികവുമായ മൂല്യങ്ങളെ സമൂഹമധ്യത്തിൽ പുനരവതരിപ്പിക്കാനുള്ള സംരംഭങ്ങളാണ് ബൈത്തുസകാത്ത് കേരളയും പീപ്പിൾസ് ഫൗണ്ടേഷനുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്‌ലാമി അസി. അമീറുമായ പി. മുജീബ് റഹ്മാൻ പറഞ്ഞു. 11പീപ്പിൾസ് ഹോമുകളുടെ പദ്ധതി പ്രഖ്യാപനവും ബൈത്തുസകാത്ത് കേരളയുടെ വിവിധ പദ്ധതികളുടെ വിതരണവും നടത്തുന്ന േവദിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മതം സ്വകാര്യ ഇടപാടാണെന്നും അപകടകരമായ ഭീകരതയാണെന്നുമുള്ള കാഴ്ചപ്പാടുകൾക്കുള്ള തിരുത്താണ് പീപ്പിൾസ് ഫൗണ്ടേഷ​െൻറ പ്രവർത്തനങ്ങൾ. വിശപ്പിനും ദാരിദ്ര്യത്തിനും മതമില്ലെന്ന് വിശ്വസിക്കുന്ന ഫൗണ്ടേഷൻ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ജാതി--മത അതിർവരമ്പുകൾ പരിഗണിക്കാതെയാണ്. അഞ്ചു ലക്ഷത്തോളം ഭൂമിയില്ലാത്തവരും മൂന്നു ലക്ഷത്തോളം വീടില്ലാത്തവരുമുള്ള കേരളത്തിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ സർക്കാറുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുമ്പോൾ ഇത്തരം സേവന സംരംഭങ്ങൾക്ക് പ്രസക്തിയേറെയാണ്. നിർധനർക്ക് 500ഓളം വീടുകൾ, 3000 പാരാപ്ലീജിയ രോഗികൾക്ക് പുനരധിവാസം, വിദ്യാഭ്യാസ സഹായങ്ങൾ, കുടിവെള്ളപദ്ധതികൾ, സ്വയം തൊഴിൽ സഹായങ്ങൾ തുടങ്ങി ഒേട്ടറെ ജനസേവനങ്ങളെ ഒരൊറ്റ കുടക്കീഴിലാക്കാൻ പീപ്പിൾസ് ഫൗണ്ടേഷനായെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ സഹീറി​െൻറ മകളും എടവിലങ്ങ് ഇരട്ടക്കുളത്ത് വീട്ടിൽ അഷ്ഫാഖി​െൻറ ഭാര്യയുമായ മുഹ്സിന തനിക്ക് മഹ്റായി (വിവാഹ മൂല്യം) ലഭിച്ച സംഖ്യ കുടിവെള്ള പദ്ധതിക്കായി സമർപ്പിച്ചത് അദ്ദേഹം ഏറ്റുവാങ്ങി. ഇ.ടി.ടൈസൻ എം.എൽ.എ. 11 പീപ്പിൾസ് ഹോം വീടുകളുടെ പ്രഖ്യാപനം നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എം.എ. ആദം മൗലവി, വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.എം. ഖദീജ, േബ്ലാക്ക് അംഗം സഇൗദ സുലൈമാൻ, കെയർ ജനറൽ സെക്രട്ടറി അനസ് നദ്വി, ഇ.എ. മുഹമ്മദ് റഷീദ്, അഹമ്മദ് സ്വാലിഹ് അൻവർ, ഷെഫീർ കാരുമാത്ര, റഫീഖ് കാതിക്കോട്, മഅ്റൂഫ് ലത്തീഫ്, അഷ്ഫാഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഇ.എ. അബ്ദുസ്സലാം ഖിറാഅത്ത് നടത്തി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ അബൂബക്കർ തളി സ്വാഗതവും, സി.െഎ. അബ്ദുൽ ഹമീദ് സമാപനവും നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ , കെയർ, ട്രസ്റ്റ് െകാടുങ്ങല്ലൂർ എന്നിവയുടെയും, ഉദാരമതികളായ വ്യക്തികളുെടയും കൂട്ടായ്മയിലാണ് 11 വീടുകളുടെ നിർമാണവും മറ്റ് സേവന പ്രവർത്തനങ്ങളും നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.