രാജേഷ്​ വധം: മുഖ്യപ്രതി അലിഭായി ഇന്ന്​ കേരളത്തിലെത്തുമെന്ന്​ വിവരം; വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന അലിഭായി എന്ന സാലിഹ് ബിൻ ജലാൽ ചൊവ്വാഴ്ച കേരളത്തിലെത്തുമെന്ന് വിവരം. സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ ചിത്രങ്ങൾ എല്ലാ വിമാനത്താവളത്തിലും ലഭ്യമാക്കിയിട്ടുണ്ട്. ഖത്തറിൽനിന്നാണ് ഇയാൾ എത്തുന്നതെന്നാണ് വിവരം. കൊല നടത്താൻ അലിഭായിക്കൊപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഷംസീർ എന്ന ഒരാളാണ് കസ്റ്റഡിയിലുള്ളത്. ആ സാഹചര്യത്തിൽ പൊലീസിന് മുമ്പാകെ കീഴടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സാലിഹ് കേരളത്തിലെത്തുന്നതെന്നാണ് വിവരം. കീഴടങ്ങാൻ സന്നദ്ധമാണെന്ന് ത​െൻറ അഭിഭാഷകൻ മുഖേന അലിഭായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. എന്നാൽ, കീഴടങ്ങുന്നതിന് മുമ്പുതന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അലിഭായി കേരളത്തിലേക്ക് തിരിക്കാൻ ടിക്കറ്റ് എടുത്തതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തിൽതന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താൻ വേണ്ടി മാത്രം കേരളത്തിലെത്തിയ അലിഭായി രാേജഷിനെ കൊന്ന ശേഷം കാർ മാർഗം ബംഗളൂരുവിലേക്ക് കടന്ന് അവിടെനിന്ന് നേപ്പാൾ വഴി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ ഖത്തറിലുള്ള അലിഭായിയെ കേരളത്തിലെത്തിക്കാൻ പൊലീസ് ശ്രമം നടത്തിവരുകയായിരുന്നു. വിദേശത്തുനിന്നുള്ള ക്വേട്ടഷനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജേഷി​െൻറ വിദേശത്തുള്ള വനിതാ സുഹൃത്തി​െൻറ മുൻഭർത്താവി​െൻറ ക്വേട്ടഷൻ ഏറ്റെടുത്തായിരുന്നു അലിഭായി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള വനിതക്കും അവരുടെ മുൻഭർത്താവിനും ഗൾഫിൽ സഞ്ചാര വിലക്കുണ്ട്. അതിനാൽ അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാൻ പൊലീസ് ഗൾഫിലേക്ക് പോകാനും ഒരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.