ശെന്തുരുണി വന്യജീവി സങ്കേതം സംരക്ഷിത മേഖലയിൽ അനധികൃത റോഡ്​ നിർമാണം പുരോഗമിക്കുന്നു

കല്ലട ഇറിഗേഷൻ േപ്രാജക്ടിലെയും വനംവകപ്പിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരമാണ് പുതിയ പാത നിർമിക്കുന്നതിന് പിന്നിലെന്ന് ജീവനക്കാർ കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ സംരക്ഷിത വനമേഖലയിൽ പുറംലോകമറിയാതെ വനംവകുപ്പി​െൻറ അനധികൃത റോഡു നിർമാണം പുരോഗമിക്കുന്നു. തെന്മല ഇക്കോ ടൂറിസം മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തിനുള്ളിലായാണ് റോഡ് നിർമാണം നടക്കുന്നത്. കല്ലട ഇറിഗേഷൻ േപ്രാജക്ടി​െൻറ അധീനതയിൽ തെന്മല ഡാമിനുള്ളിലുള്ള ബോട്ട് യാർഡ് മുതൽ കൂവക്കാട് എർത്ത് ഡാം വരെയെത്തുന്ന തരത്തിൽ വനത്തിലൂടെയാണ് പാതയുടെ നിർമാണം പുരോഗമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ പാത നിർമിക്കുന്നതിന് ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തിയ നീക്കം വനംവകുപ്പ് ഇടപെട്ട് നിർത്തിവെക്കുകയും എർത്ത് ഡാമിൽനിന്ന് ഇവിടേക്കുള്ള വഴിയിൽ കുറുകെ മതിൽകെട്ടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് റോഡ് പണിക്കായി ഇറക്കിയിട്ട മെറ്റലും പാറകളും ഇപ്പോഴും വനത്തിനുള്ളിൽ പല സ്ഥലത്തായി കിടപ്പുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. ഇപ്പോൾ കല്ലട ഇറിഗേഷൻ േപ്രാജക്ടിലെയും(കെ.ഐ.പി) വനംവകുപ്പിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരമാണ് പുതിയ പാത നിർമിക്കുന്നതിന് പിന്നിലെന്ന് ജീവനക്കാർ പറയുന്നു. എർത്ത് ഡാമിന് സമീപമുള്ള പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടന്നുപോകേണ്ടത് കെ.ഐ.പിയുടെ അധീനതയിലുള്ള പാതയിലൂടെയാണ്. എന്നാൽ, ഇവിടെ ചെക്പോസ്റ്റ് സ്ഥാപിച്ച് കെ.ഐ.പി സുരക്ഷ ഒരുക്കിയിരിക്കുന്നതിനാൽ ഓരോ പ്രാവശ്യവും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുവഴി കടന്നുപോകുന്നതിന് കാരണം പറയേണ്ടിവരുന്നുവെന്നത് കൊണ്ടാണ് ഇതിനു സമാന്തരമായി തിരുവനന്തപുരം- ചെങ്കോട്ട പാതയിലേക്ക് എത്തുന്ന വിധത്തിൽ വനപാത നിർമിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ തയാറായിരിക്കുന്നത്. പ്രധാന റോഡിൽനിന്ന് എർത്ത് ഡാമിന് സമീപത്തായി മുമ്പുണ്ടായിരുന്ന തോട്ടാപുര എന്നറിയപ്പെടുന്ന കാവൽപുരക്ക് സമീപംവരെ വലിയ വാഹനം കടന്നുപോകുന്ന തരത്തിൽ പാതയുടെ നിർമാണം പൂർത്തിയായതായും അവിടെ മുമ്പുണ്ടായിരുന്ന മെറ്റൽ പാകിയ റോഡിൽ കൂട്ടിമുട്ടിച്ചതായും സൂചനയുണ്ട്. നിരവധി ആനത്താരകളും കാട്ടുമൃഗങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നതുമായ സംരക്ഷിത വന്യജീവി സങ്കേതത്തിനുള്ളിൽ നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭിക്കില്ലെന്നിരിക്കെ രഹസ്യമായാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നതെന്നതും പുറമെനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനമില്ലാത്തതിനാൽ പുറംലോകമറിയാത്ത നിലയിൽ വനാതിർത്തിയിൽനിന്ന് മീറ്ററുകൾ അകലെ വരെ നിർമാണം എത്തിച്ച് നിർത്തിയിരിക്കുകയുമാണെന്നുമാണ് ലഭ്യമാകുന്ന സൂചനകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.