ഇൻറർവ്യൂ മാറ്റിവെച്ചു

കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയിൽ ഒാഫിസ് അസി., അറ്റൻഡൻറ്, ക്ലീനർ, ഹെൽപർ, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ദലിതുകളെ ഭരണക്കാർ വഞ്ചിച്ചതി​െൻറ സ്മാരകമായി ഭരണിക്കാവ് കമ്യൂണിറ്റി ഹാൾ ശാസ്താംകോട്ട: കൂടുതൽ ദലിതുകൾ അധിവസിക്കുന്ന കുന്നത്തൂർ താലൂക്കിൽ അവർക്കായി സംസ്ഥാന സർക്കാർ അനുവദിച്ച അഭിമാന സ്ഥാപനം കാടുകയറിയും സാമൂഹിക വിരുദ്ധ സേങ്കതമായും നശിക്കുന്നു. ഭരണിക്കാവ് ടൗണിന് പടിഞ്ഞാറ് 1990ൽ നിർമിച്ച കമ്യൂണിറ്റി ഹാളാണ് നാമാവശേഷമായി കൊണ്ടിരിക്കുന്നത്. നാട്ടുകാരനായ പി.കെ. രാഘവൻ പട്ടികജാതി വികസന മന്ത്രിയായിരുന്നപ്പോഴാണ് ദലിത് ഉന്നമനം ലക്ഷ്യമിട്ട് കമ്യൂണിറ്റി ഹാൾ അനുവദിച്ചത്. ദലിത് സമൂഹത്തി​െൻറ വിവാഹം അടക്കമുള്ള പൊതുപരിപാടികൾക്ക് ഉപകാരപ്പെടുംവിധം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് കമ്യൂണിറ്റി ഹാൾ പ്രവർത്തനം ആരംഭിച്ചത്. ബാൽക്കണിയും സ്റ്റേജും വിശാലമായ അടുക്കളയുമെല്ലാം ഇതി​െൻറ ഭാഗമായി നിർമിച്ചു. നിർമാണം പൂർത്തിയായ കമ്യൂണിറ്റി ഹാൾ ഒരു ദിവസംപോലും പ്രവർത്തിപ്പിക്കാനായില്ല എന്നതാണ് വസ്തുത. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന നെയ്ത്ത് സഹകരണ സംഘവും സർക്കാറുമായി നിലനിന്ന തർക്കം കമ്യൂണിറ്റി ഹാളി​െൻറ പ്രവർത്തനത്തെ നിയമക്കുരുക്കിൽ തളച്ചിടുകയായിരുന്നു. കമ്യൂണിറ്റി ഹാൾ തുറന്നുനൽകണമെന്ന കാലങ്ങളായുള്ള ദലിത് വിഭാഗത്തി​െൻറ ആവശ്യങ്ങൾക്കൊടുവിൽ ശാസ്താംകോട്ട പഞ്ചായത്ത് തനത് ഫണ്ട് ചെലവഴിച്ച് കാട് തെളിക്കുകയും കെട്ടിടത്തി​െൻറ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഹാൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ ശാസ്താംകോട്ട പഞ്ചായത്തിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവും ഇതിനകം വന്നു. ഇപ്പോൾ പഞ്ചായത്ത് ഇതെല്ലാം മറന്ന മട്ടാണ്. കുന്നത്തൂരിലെ ദലിതുകൾക്കും ഇതര ദുർബല വിഭാഗങ്ങൾക്കും പ്രയോജനപ്പെടുമായിരുന്നൊരു പൊതുസ്ഥാപനമാണ് ഇൗവിധം നശിച്ചുകൊണ്ടിരിക്കുന്നത്. ഹർത്താലിന് പിന്തുണ കൊല്ലം: ദലിത് സമത്വസമിതി തിങ്കളാഴ്ച നടത്തുന്ന ഹർത്താലിന് സിദ്ധനർ സർവിസ് സൊസൈറ്റി കൊല്ലം താലൂക്ക് യൂനിയൻ പിന്തുണ നൽകാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സിദ്ധനർ സർവിസ് സൊസൈറ്റിയുടെ എല്ലാ പ്രവർത്തകരും പോഷക സംഘടനാ പ്രവർത്തകരും ഹർത്താലിൽ പെങ്കടുക്കണമെന്ന് താലൂക്ക് പ്രസിഡൻറ് മൈലവിള മനോഹരൻ ഇരവിയും താലൂക്ക് സെക്രട്ടറി അനിൽ ബോധിയും പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.