ബൈപാസ് റോഡും പരിസരവും മാലിന്യംകൊണ്ട്​ നിറയുന്നു

ഇരവിപുരം: ബൈപാസ് റോഡും പരിസരവും മാലിന്യം നിറച്ച ചാക്കുകെട്ടുകൾകൊണ്ട് നിറയുന്നു. മാലിന്യങ്ങളിൽ നിന്നുയരുന്ന ദുർഗന്ധം കാരണം ബൈപാസ് റോഡിലൂടെ മൂക്കുപൊത്താതെ പോകാൻകഴിയാത്ത സ്ഥിതിയാണ്. പാലത്തറക്കടുത്തായാണ് റോഡരികിൽ ചാക്കുകെട്ടുകൾ കുന്നുകൂടി കൊണ്ടിരിക്കുന്നത്. ഇവിടെ മാലിന്യം ഭക്ഷിക്കാനെത്തുന്ന പരുന്തുകളും തെരുവുനായ്ക്കളും വഴിയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയായിയിട്ടുണ്ട്. മാലിന്യം കൊണ്ടിടുന്നവരെ പിടികൂടുന്നതിന് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം അധികൃതർ ചെവി കൊള്ളാത്തതിനാലാണ് ഇവിടെ മാലിന്യം കുന്നുകൂടുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അനധികൃതമായി കശാപ്പ് ചെയ്യുന്ന അറവുമാടുകളുടെ അവശിഷ്ടങ്ങൾ ചാക്കിലാക്കി രാത്രികാലങ്ങളിൽ ഇവിടെ കൊണ്ടിടുകയാണ് ചെയ്യുന്നത്. ബൈപാസ് റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും മാലിന്യനിക്ഷേപത്തിന് കാരണമാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.