പാർട്ടി കോൺഗ്രസ് ചരിത്രത്തി​െൻറ ഭാഗമാകും ^കാനം രാജേന്ദ്രൻ

പാർട്ടി കോൺഗ്രസ് ചരിത്രത്തി​െൻറ ഭാഗമാകും -കാനം രാജേന്ദ്രൻ കൊട്ടാരക്കര: സി.പി.ഐ പാർട്ടി കോൺഗ്രസ് ചരിത്രത്തി​െൻറ ഭാഗമാകുമെന്ന് കാനം രാജേന്ദ്രൻ. സി.പി.ഐ കൊട്ടാരക്കര മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിൽ നടമാടുന്ന ഹൈന്ദവ ഭീകരതക്കെതിരെ പൊരുതുന്നതിനും അതി​െൻറ വളർച്ച തടയിടുന്നതിനും വേണ്ട എല്ലാ നടപടികളും പാർട്ടി സമ്മേളനം ചർച്ചചെയ്യും. പാർട്ടി കോൺഗ്രസ് കേരളത്തിലെ പാർട്ടിക്കാർ മാത്രമല്ല സി.പി.ഐയെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളും നെഞ്ചോട് ഏറ്റെടുത്തിരിക്കുകയാണ്. സമ്മേളനം നടക്കുന്ന ജില്ല എന്ന നിലക്ക് ജില്ലയിലെ പ്രവർത്തനം പൂർത്തീകരണഘട്ടത്തിലാണെന്നും അദേഹം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം എ. മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹൻ, ആർ. രാജേന്ദ്രൻ, ജനസേവാദൾ സംസ്ഥാന ക്യാപ്റ്റൻ ആർ. രമേശ്, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, ജില്ല കമ്മിറ്റി അംഗം ഡി. രാമകൃഷ്ണപിള്ള, മണ്ഡലം അസി. സെക്രട്ടറി ജി. മാധവൻ നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി സ്വാഗതം പറഞ്ഞു. കൊട്ടാരക്കര: സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ പ്രചാരണാർഥം കൊട്ടാരക്കര മണ്ഡലത്തിലെ പൂവറ്റൂരിൽ 13,14,15 തീയതികളിൽ അഖില കേരള ഷട്ടിൽ ടൂർണമ​െൻറ് സംഘടിപ്പിക്കും. 13-ന് വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. 15 ന് നടക്കുന്ന സമാപനസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ ചെയ്യാൻ താൽപര്യമുള്ള ടീമുകൾ 80754338 52, 9946014801 നമ്പറിൽ ബന്ധപ്പെടണമെന്ന് ചെയർമാൻ എസ്. രഞ്ജിത്തും കൺവീനർ സുരേഷ് കുമാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.