വൃദ്ധദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

വട്ടിയൂർക്കാവ്: . വാഴോട്ടുകോണം കടിയക്കോണം ലെയിനിൽ ആർശ വില്ലയിൽ മോഹനൻ (63), ഭാര്യ അംബിക (57) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. അംബിക കഴുത്തിൽ തുണിമുറുകിയ നിലയിൽ കട്ടിലിലും മോഹനൻ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മകൾ അർശാന്തിക അഭിഭാഷകയാണ്. ഞായറാഴ്ച പകൽ നാേലാടെ മകൾ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ അയൽപക്കത്ത് അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വട്ടിയൂർക്കാവ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട് പൂട്ടി സീൽ ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനക്കും. വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.