എയർപോർട്ട്​ എൻ.ഒ.സി; നിർമാണാനുമതിയുടെ മറവിൽ ഏജൻറുമാരുടെ കൊയ്​ത്ത്​

തിരുവനന്തപുരം: തീരമേഖലയോട് ചേർന്ന കോർപറേഷ‍​െൻറ 25ഒാളം വാർഡുകളിൽ കെട്ടിടനിർമാണത്തിന് എയർപോർട്ട് എൻ.ഒ.സി നിർബന്ധമാക്കിയതോടെ നിർമാണാനുമതി വാങ്ങിനൽകാൻ ഏജൻറുമാർ സജീവം. ഇലക്ട്രോണിക് സർവേ നടത്തുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. 600 സ്ക്വയർ ഫീറ്റിൽ ചെറിയ വീടിനുപോലും 10,000 മുതൽ 20,000 വരെയാണ് ഇവർ ഈടാക്കുന്നത്. എയർപോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. എന്നാൽ, സാധാരണക്കാർക്ക് ഇത് ബുദ്ധിമുട്ടാണ്. ഇവിടെയാണ് ഇലക്ട്രോണിക് സർവേ നടത്തുന്ന സംഘങ്ങൾ രംഗത്തുവരുന്നത്. ചെറിയനിർമാണത്തിന് പോലും എയർപോർട്ട് എൻ.ഒ.സി കർശനമാക്കിയതോടെയാണ് ഇലക്ട്രോണിക് സർവേസംഘങ്ങൾ കൊള്ളയടി ആരംഭിച്ചത്. ജി.പി.എസ് ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച് സൈറ്റ് ഇവാല്യുവേഷൻ നടപടി പൂർത്തീകരിച്ചാണ് എൻ.ഒ.സി നേടിയെടുക്കുന്നത്. കോർപേറഷനിൽ നിർമാണാനുമതിക്ക് അപേക്ഷനൽകുേമ്പാഴാണ് എൻ.ഒ.സി വേണമെന്ന് പറഞ്ഞ് അധികൃതർ മടക്കുക. അപ്പോഴാണ് ഇലക്ട്രോണിക് സർവേ ടീമുകൾ വരുന്നത്. കോർപറേഷൻ ഓഫിസിന് മുന്നിൽനിന്ന് ആളുകളെ ഇലക്ട്രോണിക് സർവേ ടീമുകളിൽ എത്തിക്കാൻ ഏജൻറുമാരുണ്ട്. അതിനാൽ ഇക്കൂട്ടരുടെ കമീഷൻ കൂടി ചേർത്താണ് തുക നിശ്ചയിക്കുക. തുക നൽകിക്കഴിഞ്ഞാൽ ഒന്നും അറിയേണ്ടതില്ലെന്നതാണ് ലഭിക്കുന്ന വാഗ്ദാനം. നിയമപ്രകാരം എയർപോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ എൻ.ഒ.സിക്ക് അപേക്ഷിക്കുമ്പോൾ രണ്ട് രേഖകൾ അപ്‌ലോഡ് ചെയ്യണം. ആദ്യത്തേത് സൈറ്റിലുള്ള നിർദിഷ്ട ഫോറം പ്രി‍​െൻറടുത്ത് 10 രൂപ സ്റ്റാമ്പ് പതിപ്പിച്ച് സ്ഥല ഉടമയുടെയും രണ്ട് സാക്ഷികളുടെയും ഒപ്പോടെ സമർപ്പിക്കണം. രണ്ടാമത്തേ ഘട്ടം നിർമാണ മേഖലയും സമുദ്രനിരപ്പും തമ്മിലെ അളവും അനുബന്ധകാര്യങ്ങളും വ്യക്തമാക്കുന്ന സൈറ്റ് ഇവാല്യുവേഷൻ പ്ലാൻ അംഗീകൃത സർവേയർമാർ സാക്ഷ്യപ്പെടുത്തി നൽകണം. ഇത് ചെയ്ത് നൽകാനായാണ് ഇലക്ട്രോണിക് സർവേയർമാരെ പലരും ആശ്രയിക്കുന്നത്. എന്നാൽ, പാവപ്പെട്ടവർ ഇപ്പോഴും നെട്ടോട്ടം തുടരുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം സൗജന്യമായി വീടുവെക്കാൻ ഇറങ്ങുന്നവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. ചെറിയ നിർമാണങ്ങൾക്കെങ്കിലും എൻ.ഒ.സി പരിധി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.