വീട്ടിലെ ടെയിലിന് ചൂട് പിടിച്ചു; വീട്ടുകാരും അഗ്​നിശമനസേനയെയും വട്ടം ചുറ്റി മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് പ്രശ്ന കാരണമെന്ന് ക​െണ്ടത്തി

തിരുവനന്തപുരം: മുറിഞ്ഞപാലത്ത് വീട്ടിലെ ഹാളിൽ പാകിയിരുന്ന ടെയിലിന് ചൂട് പിടിച്ചത് വീട്ടുകാരെയും അഗ്നിശമനസേനയെയും വട്ടം ചുറ്റിച്ചു. ഒടുവിൽ ജിയേളാജിക്കൽ വിഭാഗവും എർത്ത് സയൻസ് അധികൃതരും കെ.എസ്.ഇ.ബിയും സ്ഥലത്തെത്തി പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടതോടെയാണ് മണിക്കൂറുകൾ നീണ്ട ഉദ്വേഗത്തിന് അവസാനമായത്. മുറിഞ്ഞപാലം ജങ്ഷന് സമീപം പുന്നംകുളം ലെയിൻ കെ.പി.ആർ.എ 59 മധുസൂദനൻനായരുടെ വീട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ ഹാളിലെ ഒരു ഭാഗത്തെ ടെയിൽ ശക്തമായി ചൂടായത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന രംഗെത്തത്തി പരിശോധിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. തുടർന്നാണ് ജിയേളാജിക്കൽ, എർത്ത് സർക്യൂട്ട് വിഭാഗങ്ങളെയും കെ.എസ്.ഇ.ബിയെയും വിവരമറിയിച്ചത്. തുടർ പരിശോധനകളിലാണ് ഷോർട്ട് സർക്യൂട്ടാണ് പ്രശ്നകാരണമെന്നു കണ്ടെത്തിയത്. വീട്ടിലേക്ക് വൈദ്യതി നൽകിയിരുന്ന വയർ ബന്ധിപ്പിച്ചിരുന്ന സ്റ്റേ കമ്പി ഭിത്തി തുരന്ന് സ്ഥാപിച്ചിരുന്ന ക്ലാമ്പിലാണ് കെട്ടിയിരുന്നത്. വയറിലെ പ്ലാസ്റ്റിക് ഇളകിമാറിയതോടെ സ്റ്റേ കമ്പിയിലേക്കും ഇതുവഴി ക്ലാമ്പിലേക്കും വൈദ്യതി പ്രവാഹം ഉണ്ടായി. ഇതോടെ ഈ ഭാഗത്ത് ടെയിൽ ചൂട് പിടിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ വയർ മാറ്റി സ്ഥാപിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.