പത്താം ക്ലാസിലെ ജീവശാസ്ത്രം പുസ്തകം

* അച്ചടിപ്പിശകില്‍ ആകെയുള്ള നാല് പാഠഭാഗങ്ങളിലും രണ്ട് പാഠങ്ങള്‍ ആവര്‍ത്തനം കിളികൊല്ലൂര്‍: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തയാറാക്കിയ പത്താം ക്ലാസിലെ ജീവശാസ്ത്രം ഭാഗം ഒന്ന് പുസ്തകത്തില്‍ പാഠഭാഗങ്ങളിൽ ആവർത്തനം. കൊല്ലം ഉപജില്ലയിലെ ഒരു സ്കൂളില്‍നിന്ന് വാങ്ങിയ പുസ്തകങ്ങളിലാണ് നാല് പാഠഭാഗങ്ങളില്‍ രണ്ട് പാഠഭാഗങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് നല്‍കിയിരിക്കുന്നത്. വിദ്യാർഥികള്‍ വീട്ടിെലത്തി പരിശോധിച്ചപ്പോഴാണ് പുസ്തകത്തില്‍ പാഠഭാഗങ്ങള്‍ വിട്ടുപോയത് കാണുന്നത്. അറിയാനും പ്രതികരിക്കാനും അറിവി​െൻറ വാതായനങ്ങള്‍, സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍, അകറ്റി നിര്‍ത്താം രോഗങ്ങളെ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാല് പാഠഭാഗങ്ങളാണ് 72 പേജുകളുള്ള ആദ്യഭാഗം പുസ്തകത്തിലുള്ളത്. മിക്കകുട്ടികള്‍ക്കും ലഭിച്ച പുസ്തകത്തില്‍ മൂന്നും നാലും പാഠങ്ങള്‍ അകറ്റിനിര്‍ത്താം രോഗങ്ങളെ എന്നീ വിഷയത്തി​െൻറ ആവര്‍ത്തനമാണ്. ചില പുസ്തകത്തില്‍ അറിവി​െൻറ വാതായനമെന്ന വിഷയമാണ് ആവര്‍ത്തനമായുള്ളത്. മറ്റ് ചിലതില്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ തന്നെ മൂന്നും നാലും പാഠഭാഗത്തി​െൻറ ആവര്‍ത്തനമാണ്. എന്നാല്‍ സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍ എന്ന വിഷയം പുസ്തകത്തില്‍ നിന്നും അപ്രത്യക്ഷമായി. അച്ചടിക്ക് ശേഷം പുസ്തകരൂപമാക്കിയപ്പോള്‍ പേജുകള്‍ മാറിപ്പോയതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.