ദലിത് സംഘടനകൾ എ.ജി ഓഫിസ്​ മാർച്ച് നടത്തി

തിരുവനന്തപുരം: ദലിത് സംഘടനകൾ എ.ജി ഓഫിസിലേക്ക് മാർച്ച് നടത്തി. പട്ടികജാതി-വർഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാൻ പാർലമ​െൻറ് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രഖ‍്യാപിച്ച ഹർത്താലി​െൻറ പ്രചാരണാർഥമാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് എ.ജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. അക്രമത്തിന് വേണ്ടിയല്ല ഹർത്താൽ നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബസ് തല്ലിപ്പൊളിക്കാനും കട അടപ്പിക്കാനും പരിപാടിയില്ല. വടക്കേ ഇന്ത്യയിൽ സ്വന്തം സഹോദരങ്ങളെ വെടിവെച്ചു കൊല്ലുമ്പോഴുണ്ടാവുന്ന പ്രതിഷേധമാണ് ഹർത്താലെന്നും അവർ സൂചിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കരകുളം സത്യകുമാർ, പന്തളം രാജേന്ദ്രൻ, പി. കമലാസനൻ, ഗോപി, വി.എസ് സതീശൻ, കരിക്കകം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഹൗസിങ് ബോർഡ് ജങ്ഷനിൽനിന്നാരംഭിച്ച് പ്രകടനം തമ്പാനൂർ, കിഴക്കേകോട്ട, പാളയം വഴി എ.ജി ഓഫിസിന് മുന്നിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.