മെഡിക്കല്‍ പ്രവേശന ബില്ല്​: ബെന്നി ബഹനാ​െൻറ ആരോപണം തള്ളി കെ. മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ബില്ല് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. ബില്‍ പാസാക്കാനുള്ള തീരുമാനം എല്ലാവരും ചേര്‍ന്ന് എടുത്തതാണ്. ഇക്കാര്യങ്ങളില്‍ വിവാദം അനാവശ്യമാണെന്നുപറഞ്ഞ കെ. മുരളീധരന്‍, മെഡിക്കല്‍ കോളജ് പ്രവേശനത്തിനായി നിയമം പാസാക്കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാ​െൻറ ആരോപണത്തെ തള്ളിക്കളയുകയും ചെയ്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൂടി പിന്തുണച്ച ബില്ലുമായി ബന്ധപ്പെട്ടാണ് ബെന്നി ബഹനാന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ബില്‍ ഗവര്‍ണറും തള്ളിയതോടെ, സര്‍ക്കാറിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ബെന്നി ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.