കുരുന്നുകൾക്ക് ക്രിക്കറ്റ്​ പാഠവുമായി ഡേവ് വാട്ട്മോർ

തിരുവനന്തപുരം: കുരുന്നുകൾക്ക് ക്രിക്കറ്റി​െൻറ ബാലപാഠങ്ങൾ പകർന്നുനൽകി മുൻ ആസ്ട്രേലിയൻ താരവും കേരള രഞ്ജിട്രോഫി കോച്ചുമായ ഡേവ് വാട്ട്മോർ. ഞായറാഴ്ച ട്രിവാൻഡ്രം സ്പോർട്സ് ഹബ്ബിലെ (ഗ്രീൻഫീൽഡ്) സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്കാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും വാട്ട്മോർ പരിശീലനം നൽകിയത്. കുട്ടികളുടെ സംശയങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. ക്രിക്കറ്റ്, ഫുട്ബാൾ, നീന്തൽ, ബാഡ്മിൻറൺ, ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നിസ്, സ്ക്വാഷ്, മാർഷിൽ ആർട്സ്, ചെസ് തുടങ്ങിയ കായിക ഇനങ്ങളിലായി ആയിരത്തോളം കുട്ടികളാണ് സ്പോർട്സ് ഹബ്ബിൽ പരിശീലനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.