സ്ത്രീ സ്വാതന്ത്ര്യത്തെ ദുരുദ്ദേശ്യത്തോടെ വ്യാഖ്യാനിക്കരുത്- ^കാന്തപുരം

സ്ത്രീ സ്വാതന്ത്ര്യത്തെ ദുരുദ്ദേശ്യത്തോടെ വ്യാഖ്യാനിക്കരുത്- -കാന്തപുരം വർക്കല: സ്ത്രീ സ്വാതന്ത്യത്തെ ദുരുദ്ദേശ്യത്തോടെ വ്യാഖ്യാനിക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ചാവർകോട് സുബുലുസ്സുന്ന ദറസി​െൻറ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സാന്ത്വന സഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത്, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. വി. ജോയി എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, വള്ളക്കടവ് സൈഫുദ്ദീൻ ഹാജി, എൻ. ഇല്ലാസ് കുട്ടി, പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ, നൈസാം സഖാഫി, ആഷിക് തങ്ങൾ, ബി. ഷാലി, മണപ്പള്ളി ഹംസാ സഖാഫി, മാന്നാർ അബ്ദുൽ ലത്തീഫ്, പി.എ. ഷാജഹാൻ മന്നാനി, സിദ്ദീഖ് മന്നാനി, മുഹമ്മദാ ഫൈസി, നജുമുദീൻ അമാനി, അബ്ദുൽ ഹക്കീം, കെ.പി. മുഹമ്മദ് ഷരീഫ് മുസ്ലിയാർ, ഹുസൈൻ നിസാമി എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.