രാജേഷ്​ വധം: ഒരാൾകൂടി പിടിയിൽ ആറ്​ പേരെ ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: മടവൂർ സ്വദേശിയും മുൻ റേഡിയോ ജോക്കിയുമായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിലായതായി സൂചന. കൊലപാതകം നടത്തിയ നാലംഗസംഘത്തിൽ ഉൾപ്പെട്ട ആളാണ് പിടിയിലായതെന്നാണ് വിവരം. വിശദാംശങ്ങൾ വ്യക്തമാക്കാൻ പൊലീസ് വൃത്തങ്ങൾ തയാറായിട്ടില്ല. കഴിഞ്ഞദിവസം തൊടുപുഴയിൽനിന്ന് കസ്റ്റഡിയിലെടുത്തവരെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. കൊലപാതക സംഘത്തിന് കാർ ഏർപ്പെടുത്തി നൽകിയ നാലുപേരെയാണ് ചോദ്യംചെയ്യുന്നത്. മാങ്കുളത്തെ റിസോർട്ടിൽനിന്നാണ് ഇവരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തി​െൻറ സൂത്രധാരനായ അലിഭായിയെ രക്ഷപ്പെടാൻ സഹായിച്ചത് ഇവരാണെന്നാണ് പൊലീസി​െൻറ നിഗമനം. കൊലപാതകത്തിനുപേയാഗിച്ച കാറിലാണ് അലിഭായി ബംഗൂരുവിലെത്തിയത്. തുടർന്ന് നേപ്പാൾ വഴി ഇയാൾ ഗൾഫിലേക്ക് കടന്നതായാണ് വിവരം. ഇൗ കാർ ബംഗളൂരുവിൽനിന്ന് കായംകുളത്ത് എത്തിച്ച യാസിം, നിഖിൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് വേണ്ട മറ്റ് സൗകര്യങ്ങൾ ഒരുക്കിയതിലും ഇപ്പോൾ കസ്റ്റഡിയിലുള്ള നാലുപേർക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസിൽ കൊല്ലം കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർ സെക്കൻഡറി സ്‌കൂളിന് പുറകുവശം വാടകക്ക് താമസിക്കുന്ന സനുവി​െൻറ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തി​െൻറ ഗൂഢാലോചനയിലും ആയുധങ്ങൾ ശേഖരിക്കുന്നതിലും സനു പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽനിന്ന് കൊലക്കുപയോഗിച്ച വാളുകളും പൊലീസ് കണ്ടെടുത്തിരുന്നു. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പ്രവാസിയായ സത്താറിനെയും കൊലക്ക് നേതൃത്വം നൽകിയ അലിഭായിയേയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഖത്തറിൽ സഞ്ചാരവിലക്കുള്ള സത്താറിനെ കാണാൻ പൊലീസ് സംഘം ഗൾഫിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കൊല നടന്നതിന് ശേഷം പൊലീസിന് പല നിർണായകവിവരങ്ങളും കൈമാറിയിരുന്ന രാജേഷി​െൻറ ഗൾഫിലെ സുഹൃത്തായ നർത്തകിയുടെ ഇപ്പോഴത്തെ പരസ്പര വിരുദ്ധ പ്രസ്താവനകൾ മുഖവിലക്കെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. സത്താറിനും അലിഭായിക്കും കൊലയിൽ പങ്കില്ലെന്ന ഇവരുടെ മൊഴി ശരിയല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി ഉടൻ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.