മാജിക് അക്കാദമിയിൽ ഇന്ദ്രജാലക്കളരിക്ക് തുടക്കം

തിരുവനന്തപുരം: മാജിക് അക്കാദമി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഇന്ദ്രജാലക്കളരിക്ക് തുടക്കമായി. നിരവധി കുട്ടികളാണ് ഇത്തവണത്തെ ഇന്ദ്രജാലക്കളരിയിൽ പങ്കെടുക്കാനെത്തിയത്. മാജിക് അക്കാദമി വണ്ടർ വേൾഡ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആത്മവിശ്വാസവും മികവും കഴിവും വളർത്തിയെടുക്കാനും സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് വളർന്നുവരുവാനും ഇന്ദ്രജാല കല സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാജിക് അക്കാദമിയിലെ വിവിധ കോഴ്സുകളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ്, ഇന്ദ്രജാലക്കളരിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് അക്കാദമി നൽകിയ കിറ്റുകൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമല, മാന്ത്രികാധ്യാപകരായ സനൽ നെട്ടയം, നിതിൻ ഭദ്രൻ, യോഗാധ്യാപകൻ സുഭാഷ്, കോഴ്സ് കോ-ഒാഡിനേറ്റർ കൃഷ്ണകുമാർ, എസ്. ഹരി, സുനിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടുമാസം നീളുന്ന ഇന്ദ്രജാലക്കളരിയിൽ ഇന്ദ്രജാലത്തിന് പുറമേ നിരവധി വിഭവങ്ങളാണ് ഇത്തവണ മാജിക് അക്കാദമി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കളികൾ, അഭിനയക്കളരി, ബലൂൺ സ്കൾപ്ചറിങ്, എംപോസ് പെയിൻറിങ്, ത്രഡ് ആർട്ട്, ക്ലേ മോഡലിങ്, കാർട്ടൂൺ, പെയിൻറിങ്, ഒറിഗാമി, കുരുത്തോല കരകൗശല നിർമാണം, എയ്റോബിക്സ്, നാടൻപാട്ട്, ഭാഷാപരിചയം, ചെസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സാഹിത്യവേദി, കവി സമ്മേളനം, ചിരിയരങ്ങ് എന്നിവയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ നയിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ, സംവാദങ്ങൾ, സെമിനാറുകൾ എന്നിവയും ഉണ്ടായിരിക്കും. സി.എം.പി ജില്ല സമ്മേളനം തിരുവനന്തപുരം: സി.എം.പി ജില്ല സമ്മേളനം ആരംഭിച്ചു. ജില്ല സെക്രട്ടറി ജി. സുഗുണൻ പാർട്ടി പതാക ഉയർത്തി. ഞായാറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ല സെക്രട്ടറി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന നേതാക്കളായ പാട്യം രാജൻ എം.എച്ച്. ഷാരിയർ, ടി.സി.എച്ച്. വിജയൻ, എൻ. വിജയൻപിള്ള എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.