'കിച്ചൺ ഓഫ് ട്രിവാൻഡ്രം' പാചകമേളക്ക് ലൈക്കോട് ലൈക്ക്

തിരുവനന്തപുരം: കലയെയും രാഷ്ട്രീയത്തെയുംകുറിച്ച് മാത്രമല്ല, കൊതിയൂറും വിഭവങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഫോസ്ബുക്കിൽ രൂപപ്പെട്ട 'കിച്ചൺ ഓഫ് ട്രിവാൻഡ്രം' കൂട്ടായ്മയുടെ പാചകമേളക്കാണ് രുചിയുടെ പെരുമയിൽ ധാരാളം ലൈക്കുകൾ ലഭിച്ചത്. നാഷനൽ ക്ലബിൽ ഒരുക്കിയ ഒരുദിവസത്തെ രുചിയുത്സവത്തിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. 21 സ്റ്റോറുകളിലായി കേക്കുകൾ, ബിരിയാണി, ഉന്നക്കായ, കോഴി നിറച്ചത്, ഇറച്ചിപ്പത്തിരി, കോഴി അട, ഉന്നാഭ തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഹാരപ്രിയരുടെ ലൈക്ക് കൂടുതലായി ലഭിച്ചത് മലബാർ വിഭങ്ങൾക്കാണ്. ശനിയാഴ്ച്ച രാവിലെ ആരംഭിച്ച മേള വൈകീട്ട് സമാപിച്ചു. രുചിപ്പെരുമയുടെ മുഖപ്പുസ്തകത്തിൽ ഇനി നാട്ടുവിഭവങ്ങൾക്കുള്ള ലൈക്കും ഷെയറും ഏറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.