മുഖ്യമന്ത്രി രാജിവെക്കണം ^വി.എം. സുധീരൻ

മുഖ്യമന്ത്രി രാജിവെക്കണം -വി.എം. സുധീരൻ തിരുവനന്തപുരം: ഗവർണർ ബിൽ മടക്കിയതോടെ അധികാരത്തിൽ തുടരാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയന് നഷ്ടമായതായും അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണഘടനയുടെ അന്തസ്സത്തയെയും നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മ​െൻറുകൾക്ക് സംരക്ഷണമൊരുക്കാൻ നിയമനിർമാണത്തിന് തയാറായ സർക്കാറിനേറ്റ കനത്ത ആഘാതമാണ് ഗവർണറുടെ നടപടി. ഭരണഘടനയിൽ തൊട്ട് നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെയാണ് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനത്തിന് നേതൃത്വം നൽകിയത്. ഗവർണറുടെ നടപടി നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.