'വ്യവസായി ആത്മഹത്യ ചെയ്തതിെൻറ ഉത്തരവാദിത്തം സർക്കാറിന്' ^കേരള സ്​റ്റേറ്റ് എസ്​.എം.ഇ.ഒ

'വ്യവസായി ആത്മഹത്യ ചെയ്തതി​െൻറ ഉത്തരവാദിത്തം സർക്കാറിന്' -കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ തിരുവനന്തപുരം: വേളിയിൽ തൃശൂർ സ്വദേശിയായ വ്യവസായി ആത്മഹത്യ ചെയ്തതി​െൻറ പൂർണ ഉത്തരവാദിത്ത സർക്കാറിനാണെന്ന് വ്യവസായ സംഘടനയായ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. അഫ്സൽ പറഞ്ഞു. ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഫയൽ രണ്ടുവർഷം ജില്ല വ്യവസായ കേന്ദ്രത്തിൽ പൂഴ്ത്തിെവച്ച ജില്ല ജനറൽ മാനേജരെ ഉടൻ അറസ്റ്റ് ചെയ്യണം. വ്യവസായ വകുപ്പ് ഈ നിലപാടിൽ മുന്നോട്ടുപോകുകയാണെങ്കിൽ ഇനിയും വ്യവസായികൾ ആത്മഹത്യ ചെയ്യും. കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷവും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം. മാഹീൻ അബൂബക്കർ, ജില്ല ജനറൽ സെക്രട്ടറി രശ്മി ബിജു, സജിത്, എ.എം. അമീർ, ഷാജഹാൻ, ഷാനവാസ്, സുധീഷ്ണ കുമാർ എന്നിവർ സംസാരിച്ചു. പുസ്തകപ്രകാശനം തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ മനോരോഗ ചികിത്സാ വിദഗ്ധനായ ഡോ. അരുൺ ബി.നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന പുസ്‌തകം കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന് നൽകി പ്രകാശനം ചെയ്‌തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. സി. വേണുഗോപാൽ പുസ്‌തകം പരിചയപ്പെടുത്തി. പ്രമുഖ ഡോക്ടർമാരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ ആദരിച്ചു. സാമൂഹിക പ്രവർത്തകയും സ്ത്രീരോഗ വിദഗ്‌ധയുമായ ഡോ. സുഭദ്ര നായർ, ഡോ. സി. രാജശേഖരൻ, തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി ഡയറക്ടർ ഡോ. വി. സഹസ്രനാമം എന്നിവരെയാണ് ആദരിച്ചത്. റിസർച്ച് ഓഫിസർമാരായ എൻ. ജയകൃഷ്‌ണൻ സ്വാഗതവും ഡോ. ടി. ഗംഗ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.