ബി.എസ്​.എൻ.എൽ മൊബൈൽ മേള

തിരുവനന്തപുരം: ബി.എസ്.എൻ.എല്ലിലെ നിലവിലുള്ള മൊബൈൽ ഉപഭോക്താക്കൾക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം പുത്തൻചന്ത ഗാന്ധാരി അമ്മൻ കോവിൽ പൗർണമി മന്ദിരത്തിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ നടത്തുന്ന ബി.എസ്.എൻ.എൽ മേളയിൽ ലഭ്യമാണ്. ആധാർ നമ്പറുമായി വരുന്നവർക്ക് പുതിയ സിം സൗജന്യമായി നൽകും. ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുന്നതോടൊപ്പം മറ്റു സേവന ദാതാക്കളുടെ ഉപഭോക്താക്കൾക്ക് നിലവിലെ നമ്പർ മാറാതെ തന്നെ സൗജന്യമായി ബി.എസ്.എൻ.എല്ലിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്വീകരണം നൽകി തിരുവനന്തപുരം: കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷ​െൻറ കായികവിഭാഗമായ 'സ്പോർട്സ്' സന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്വീകരണം നൽകി. അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്.ഇ.എ വൈസ് പ്രസിഡൻറ് നിഷാ ജാസ്മിൻ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സന്തോഷ് ട്രോഫി ജേതാക്കൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. കോച്ച് സതീവൻ ബാലൻ, വൈസ് പ്രസിഡൻറ് സീസൺ എസ് എന്നിവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ കല്ലുവിള അജിത് സ്വാഗതവും പി. പ്രവീൺകുമാർ നന്ദിയും പറഞ്ഞു. ചികിത്സ നീട്ടിവെക്കുന്നെന്ന്; ആർ.സി.സിക്ക് മുന്നിൽ എംപ്ലോയീസ് അസോസിയേഷൻ ഉപവസിച്ചു തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആർ.സി.സിക്ക് മുന്നിൽ എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം സംഘടിപ്പിച്ചു. രോഗികൾക്ക് ചികിത്സവൈകിപ്പിക്കുന്നത് ഒഴിവാക്കുക, ചികിത്സ നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, അധികൃതരുടെ കെടുകാര്യസ്ഥത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. ഗുരുതരമായി എത്തുന്ന രോഗികൾക്കുപോലും ചികിത്സവൈകിപ്പിക്കുന്നു. കോടികളുടെ സാമ്പത്തികസഹായം ആർ.സി.സിക്ക് ലഭിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് ചികിത്സവൈകിപ്പിക്കാതിരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ അധികൃതർ കൂട്ടാക്കുന്നില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. സൂചനയായാണ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്. എംപ്ലോയീസ് അസോസിയേഷൻ മുന്നോട്ടുവെച്ച കാര്യങ്ങളിൽ അടിയന്തരനടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.