തുറമുഖത്തിനെതിരെ കടൽ ഉപരോധം തീർത്ത് മത്സ്യത്തൊഴിലാളികൾ

നാഗർകോവിൽ: കന്യാകുമാരിക്ക് സമീപം കോവളത്തിനും മണക്കുടിക്കുമിടയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച കടൽ ഉപരോധസമരം നടത്തി. ആരോഗ്യപുരം മുതൽ നീരോഡി വരെയുള്ള 40 തീരദേശ ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മത്സ്യെത്താഴിലാളി കുടുംബങ്ങൾ കറുത്ത കൊടികളുമായി സമരത്തിൻ പങ്കുചേർന്നു. പുരുഷന്മാർ വള്ളങ്ങളിലും ബോട്ടുകളിലുമായി കടലിൽ നിരന്നു. സമരത്തിന് സംയുക്ത സമരസമിതി കൺവീനർ പ്രഭ, ജോയൻറ് കൺവീനർ പാർഥസാരഥി തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി മുൻ എം.പി എ.വി. ബെല്ലാർമ്മിൻ, സി.പി.എം പ്രതിനിധി എൻ. മുരുകേശൻ മുൻ ഐ.എ.എസ് ഓഫിസർ ദേവസഹായം തുടങ്ങിയവരും എത്തി. തങ്ങളുടെ ജീവനോപാദികളെ നശിപ്പിച്ചുകൊണ്ടുള്ള വികസനം ആവശ്യമില്ലെന്നും കടൽത്തീര ഗ്രാമങ്ങളിൽനിന്ന് തങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നാഗർകോവിൽ കലക്ടർ ഓഫിസിനു മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരത്തിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അതേദിവസം തുറമുഖ അനുകൂല സംഘടന ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് പൊലീസ് സമരത്തിന് അനുവാദം നിഷേധിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ സമരം കന്യാകുമാരിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥലത്ത് ഡി.ഐ.ജി കപിൽകുമാർ ശരത്കറുടെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. രാമനാഥപുരം, ഇടിന്തകര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കടൽത്തീര സംരക്ഷണ സേനയെയും സുരക്ഷക്കായി നിയോഗിച്ചു. ജംഇയ്യതുൽ ഉലമ കൺവെൻഷൻ 10ന് തിരുവനന്തപുരം: ദക്ഷിണകേരള ജംഇയ്യതുൽ ഉലമ തിരുവനന്തപുരം താലൂക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചൊവ്വാഴ്ച രാവിലെ 9.30 മു തൽ പൂന്തുറ പുത്തൻപള്ളിക്കു പിന്നിലുള്ള പുതുക്കാട് കല്യാണ മണ്ഡപത്തിൽ നടക്കും. താലൂക്കിൽ മെംബർഷിപ് എടുത്തിടുള്ള മുഴുവൻ ഉസ്താദുമാരും അന്നേദിവസം കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും അന്നേ ദിവസത്തെ മദ്റസ ക്ലാസ് 10 മണിക്കുള്ളവർ സമയത്തിൽ മാറ്റംവരുത്തി കൺവെൻഷനിൽ പങ്കെടുക്കണമെന്നും തിരുവനന്തപുരം താലൂക്ക് പ്രസിഡൻറ് അനസ് മൗലവി ഹസനിയും സെക്രട്ടറി ഹാഫിസ് മുഹമ്മദ് നിസാർ ഖാസിമിയും വാർത്തകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.