ലോകാരോഗ്യദിനം ആചരിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് കാര്യാലയത്തിൽ ലോകാരോഗ്യ ദിനാചരണം ദേശീയ ആരോഗ്യദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ജൈവമാലിന്യ നിജൈവ മാലിന്യ നിർമാർജനത്തിന് പൈപ്പ് കമ്പോസ്റ്റും കൊതുക്, കൂത്താടി നിയന്ത്രണത്തിനാവശ്യമായ ഗപ്പി മീനുകളെ വളര്‍ത്തുന്നതിനുള്ള ഹാച്ചറിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ഡയറക്ടര്‍ ഡോ. റീന കെ.ജെ ലോകാരോഗ്യദിന വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി ലോകാരോഗ്യദിന സന്ദേശവും നന്ദിയും പറഞ്ഞു. മീഡിയ ഓഫിസര്‍ ശോഭാ ഗണേഷ്, സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ സജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.