വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകയറിയ വിദേശി അറസ്​റ്റിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫുകാരെ ആക്രമിച്ചശേഷം വിമാനത്താവള ടെർമിനലിനകത്തേക്ക് ഓടിക്കയറിയ വിദേശിയെ അറസ്റ്റ് ചെയ്തു.അമേരിക്കൻ പൗരനായ ജെയിംസ് ഏലിയാസിനെയാണ് (34) അറസ്റ്റ് ചെയ്തത്. വിമാനത്താവള ടെർമിനൽ പരിസരത്ത് യാത്രക്കാരനെന്ന വ്യാജേന എത്തിയശേഷമാണ് സി.ഐ.എസ്.എഫുകാരെ തട്ടിമാറ്റി ടെർമിനലിനകത്തേക്ക് ഓടിക്കയറിയത്. തുടർന്ന് സി.ഐ.എസ്.എഫുകാർ ഇയാളെ പിന്തുടർന്ന് ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. പിന്നീട് ഇയാൾ പൊലീസിനെയും അതിക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൈവിലങ്ങിട്ടാണ് അങ്കമാലി കോടതിയിൽ എത്തിച്ചത്. ഇയാൾക്കെതിരെ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്നതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാനസികരോഗിയാണോയെന്നതും ഇയാൾ കേരളത്തിൽ എന്തിനുവേണ്ടിയാണ് എത്തിയതെന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.