വിഷുവിന് 1108 പച്ചക്കറി ചന്തകള്‍ -^മന്ത്രി വി.എസ്. സുനില്‍കുമാര്‍

വിഷുവിന് 1108 പച്ചക്കറി ചന്തകള്‍ --മന്ത്രി വി.എസ്. സുനില്‍കുമാര്‍ ടെക്‌നോളജി മീറ്റിന് നെടുമങ്ങാട്ട് തുടക്കമായി തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് സംസ്ഥാനത്ത് 1108 സ്ഥലങ്ങളില്‍ പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അഗ്രിക്കള്‍ചര്‍ ടെക്‌നോളജി മാനേജ്‌മ​െൻറ് ഏജന്‍സി (ആത്മ)യുടെ ആഭിമുഖ്യത്തിലുള്ള ടെക്‌നോളജി മീറ്റ് 'പുലരി 2018' നെടുമങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വിഷുക്കണി' എന്ന പേരില്‍ 12 മുതല്‍ ചന്തകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനായി കര്‍ഷകരില്‍നിന്ന് 10 ശതമാനം അധികവില നല്‍കി പച്ചക്കറി സംഭരിക്കും. പൊതുവിപണിേയക്കാള്‍ 30 ശതമാനം വിലക്കുറച്ചാവും വിഷുക്കണിയില്‍ ഉപഭോക്താവിന് പച്ചക്കറി നല്‍കുക. ഓണക്കാലത്തേതിന് സമാനമായിട്ടാവും ചന്തകള്‍ പ്രവര്‍ത്തിക്കുക. നെടുമങ്ങാട് കാര്‍ഷിക വ്യാപാര കേന്ദ്രത്തില്‍ ഈ സാമ്പത്തികവര്‍ഷം 60 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി വികസന പദ്ധതികളില്‍ പുരസ്‌കാരം ലഭിച്ച കര്‍ഷകരേയും കര്‍ഷകഗ്രൂപ്പുകളെയും കഴിഞ്ഞവര്‍ഷം ജില്ലയില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരേയും മന്ത്രി ആദരിച്ചു. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക കലാജാഥ, പുഷ്പഫല പ്രദര്‍ശനവും വിപണനവും നടീല്‍വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങിയവയും നടന്നു. പരിപാടി ശനിയാഴ്ച സമാപിക്കും. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഡി.കെ മുരളി, കെ. ആന്‍സലന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മിനി കെ. രാജന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഐഡാ സാമുവല്‍, കര്‍ഷകര്‍, വിവിധ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് നെടുമങ്ങാട് കാര്‍ഷിക മൊത്തവ്യാപാര കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. caption 6ndd1.jpg 6ndd.jpg കൃഷിവകുപ്പി​െൻറ ആത്മ ടെക്‌നോളജി മീറ്റ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.