ടെക്നോപാർക്കിൽ ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ.ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ ഒമ്പതാമത്തെ എഡിഷൻ -ബ്ലോക്ക്ചെയിൻ, ബിറ്റ് കോയിൻ, ക്രിപ്റ്റോകറൻസി ശിൽപശാല വ്യാഴാഴ്ച നടന്നു. ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന ശില്‍പശാലക്ക് ബ്ലോക്ക് ചെയിൻ വിദഗ്ദ്ധൻ സതീഷ് വി.ജെ നേതൃത്വംനൽകി. ടെക്‌നോപാർക്കിലെ അൻപതിലധികം കമ്പനികളിലെ 178 പേർ ശിൽപശാലയിൽ പങ്കെടുത്തു. ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ പ്രാധാന്യം, ബിറ്റ് കോയിൻ പിന്നിലെ നൂലാമാലകൾ, ക്രിപ്റ്റോകറൻസി ഇക്കോണമിയിൽ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. പ്രതിധ്വനി എക്സിക്യൂട്ടിവ് അംഗം അരുൺ ദാസ് സ്വാഗതം ആശംസിച്ചു. പരിശീലകൻ സതീഷ് വി.ജെക്ക് പ്രതിധ്വനി ടെക്നിക്കൽ ഫോറം ജോയൻറ് കൺവീനർ ഗണേഷ് ഉപഹാരം നൽകി. പ്രതിധ്വനി എക്സിക്യൂട്ടിവ് അംഗം സിനു ജമാൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.