കാട്ടുതേൻ രുചിയോടെ വിജ്​ഞാനോത്സവത്തിന്​ തുടക്കം

തിരുവനന്തപുരം: െഎരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ അവധിക്കാല വിജ്ഞാനോത്സവത്തിന് കാട്ടുതേൻ രുചിയോടെ തുടക്കമായി. ഇടമലക്കുടി വനമേഖലയിലെ മുളക്തറ ഏകാധ്യാപക വിദ്യാലയത്തിൽ 20 വർഷമായി ഏകാധ്യാപകനായി പ്രവർത്തിക്കുന്ന പി.കെ. മുരളീധരനാണ് കുരുന്നുകൾക്ക് കാട്ടുതേൻ നൽകി വിജ്ഞാനോത്സവത്തിന് തുടക്കം കുറിച്ചത്. വനജീവിത യാഥാർഥ്യങ്ങൾ പുറത്തുള്ളവർക്ക് കൗതുകമായി തോന്നുേമ്പാൾ വനവാസികൾക്ക് അത് അങ്ങനെയല്ലെന്ന് ഇടമലക്കുടി വനമേഖലയ്ക്കുള്ളിലെ ചിത്രങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു. മേയ് 25 വരെ നടക്കുന്ന തുഞ്ചൻ സ്മാരകസമിതിയുടെ വിജ്ഞാനോത്സവത്തിൽ അപൂർവാനുഭവങ്ങളുള്ള വ്യക്തിത്വങ്ങൾ കുട്ടികൾക്കൊപ്പം പങ്ക് ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.