കരകുളം നടപ്പാലം ഇന്ന്​ തുറന്നുകൊടുക്കും

തിരുവനന്തപുരം: ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരകുളം നടപ്പാലം ഏപ്രിൽ ഏഴിന് വൈകീട്ട് ആറിന് െപാതുജനങ്ങൾക്ക് തുറന്നുകൊടുക്കും. രാത്രികാലങ്ങളിലെ യാത്ര സൗകര്യത്തിനായി നാട്ടുകാരുടെ ആവശ്യപ്രകാരം സോളാർ പാനൽ ലൈറ്റ് ഘടിപ്പിച്ചാണ് നടപ്പാലം നിർമിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കരകുളം പാലം കടക്കാൻ വിദ്യാർഥികളും വയോധികരും ഉൾപ്പെടുന്ന പ്രദേശവാസികൾ കടുത്ത പ്രയാസം അനുഭവിച്ചിരുന്നു. ഇതേതുടർന്ന് അപകടങ്ങളും നിത്യസംഭവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.