അറയ്ക്കലിൽ മദ്യപശല്യം

അഞ്ചൽ: അറയ്ക്കൽ കൃഷിഭവൻ ജങ്ഷനിലും പരിസരത്തും സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നതായി പരാതി. രാത്രികാലങ്ങളിൽ കടത്തിണ്ണകളിൽ കൂടിയിരുന്ന് മദ്യപിക്കുകയും മദ്യക്കുപ്പികൾ പരിസരത്തെ വീട്ടുമുറ്റങ്ങളിലേക്ക് എറിയുകയും ചെയ്യുന്നത് പതിവാണ്. റോഡിൽ എറിഞ്ഞുടച്ചിടുന്നതും പതിവാണ്. കടവരാന്തകളിൽ വിസർജിക്കലും അശ്ലീലം പറച്ചിലും മൂലം പരിസരവാസികൾ സഹികെട്ടിരിക്കുകയാണ്. പലപ്പോഴും പൊലീസിൽ അറിയിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കി സാമൂഹികവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ലഹരിവിരുദ്ധ ബോധവത്കരണം: ഫ്ലാഷ്മോബ് നടത്തി പത്തനാപുരം: എക്സൈസ് വകുപ്പി​െൻറ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പത്തനാപുരം മാർക്കറ്റ് ജങ്ഷനിലാണ് കുട്ടികൾ ലഹരിവിരുദ്ധ പ്രചാരണഗാനത്തിനൊപ്പം ചുവടുെവച്ചത്. വർധിച്ചുവരുന്ന മദ്യാസക്തിക്കെതിരെ സംസ്ഥാന സർക്കാറി​െൻറ മദ്യാസക്തി വിരുദ്ധ സന്ദേശങ്ങൾ വിതരണത്തിനായി കുട്ടികൾക്ക് കൈമാറി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് ഐപ്പ്, ഫാ. തോമസ് പി. മുകളിൽ, ഫാ. ഷിജുബേബി, ഫാ. ജിനു ജോർജ്, ഡോ. സന്തോഷ് ജി. തോമസ്, സുനിൽ മൂലയിൽ എന്നിവർ സംസാരിച്ചു. 150 കുട്ടികളാണ് ഫ്ലാഷ്മോബും ബോധവത്കരണപരിപാടികളും അവതരിപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷം; വെളിയത്ത് കിണറുകൾ വറ്റിത്തുടങ്ങി ചൂട് രൂക്ഷമായതിനാൽ ഈ ജലേസ്രാതസ്സുകളെല്ലാം വറ്റി, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല വെളിയം: പഞ്ചായത്തി​െൻറ വിവിധഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിലെ കിണറുകൾ വറ്റിയ അവസ്ഥയാണ്. പ്രദേശവാസികൾ കുടിവെള്ളത്തിനായി പൊതുകിണറുകളെയും കുളങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും ഇവിടെയും ജലം ഇല്ലാത്ത അവസ്ഥയാണ്. വെളിയത്ത് 10ൽ കൂടുതൽ കുളങ്ങളും നിരവധി പൊതുകിണറുകളുമുണ്ട്. എന്നാൽ, ചൂട് രൂക്ഷമായതിനാൽ ഈ ജലേസ്രാതസ്സുകളെല്ലാം വറ്റിയിരിക്കുകയാണ്. പ്രദേശത്ത് ജലമെത്തിക്കുന്നതിനായി നാട്ടുകാർ പഞ്ചായത്തിൽ നിരവധിതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റവന്യു അധികൃതർ കുടിവെള്ള ക്ഷാമപ്രദേശങ്ങളിൽ ടിപ്പർ ലോറികളിൽ ടാങ്കുകൾ ഘടിപ്പിച്ച് ജലമെത്തിക്കുമെന്ന് അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പഞ്ചായത്തിൽ കോടികൾ ചെലവഴിച്ച് ജപ്പാൻ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ആർക്കും ജലം ലഭിക്കാത്ത അവസ്ഥയാണ്. കുടവട്ടൂർ, ഓടനാവട്ടം അയണിക്കോട്, വെളിയം എന്നിവിടങ്ങളിലെ കോളനികളിൽ ജലം ഇല്ലാത്തതിനാൽ ആയിരത്തോളം കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. കിലോമീറ്ററോളം സഞ്ചരിച്ച് മാലിന്യം നിറഞ്ഞ ചിറകളിൽനിന്ന് വെള്ളം ശേഖരിച്ച് ചൂടാക്കി കുടിക്കേണ്ട അവസ്ഥയാണുള്ളത്. വെളിയം പഞ്ചായത്ത് അധികൃതർ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.