കുളത്തൂപ്പുഴ ശാസ്താക്ഷേത്ര ഉത്സവം ഇന്ന് തുടങ്ങും

കുളത്തൂപ്പുഴ: ഏഴുദിവസം നീളുന്ന സഹസ്രകലശാഭിക്ഷേക പൂജാ കർമങ്ങളോടെ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. 19 വരെ പന്ത്രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രമുറ്റത്ത് നടക്കുന്ന പൂജാ കർമത്തിന് ക്ഷേത്ര തന്ത്രി മാധവർ ശംഭു പോറ്റി മുഖ്യ കാർമികത്വം വഹിക്കും. പൂ‌ജകൾ അവസാനിക്കുന്ന ഏപ്രില്‍ 13ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി കെ. രാജുവിനോടൊപ്പം തമിഴ്നാട് റവന്യു മന്ത്രി ആർ.ബി. ഉദയകുമാർ നാലമ്പല സമർപ്പണം നിർവഹിക്കും. രാത്രി ഏഴിന് നൃത്തസന്ധ്യ, ഒമ്പതിന് ഗാനമേള എന്നിവ നടക്കും. 14ന് വൈകീട്ട് നാലിന് എഴുന്നള്ളത്ത് ഘാഷയാത്ര, ആറിന് മാനസ ജപലഹരി, 9.30ന് ഗാനമേള,1.30ന് നാടകം, 15ന് പുലർച്ചെ നാലിന് വിഷുക്കണി. വൈകീട്ട് 4.30ന് ഒട്ടൻതുള്ളൽ, എട്ടിന് സംഗീത കച്ചേരി, 10ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും 16ന് വൈകീട്ട് ആറിന് നൃത്തവിസ്മയം, എട്ടിന് നൃത്തസന്ധ്യ, 10ന് നാടകീയ നൃത്തശിൽപം. 17ന് വൈകീട്ട് ആറിന് ഗാനമേള,18ന് വൈകീട്ട് ഭക്തിഗാനസുധ, എട്ടിന് നൃത്തസന്ധ്യ 10.30ന് ഗാനമേള 19ന് വലിയവീട്ടിൽ കാവിലെ പൂജയോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.