പിന്നാക്കദ്രോഹ നടപടികളിൽനിന്ന്​ സർക്കാർ പിന്തിരിയണം

കൊല്ലം: പിന്നാക്കദ്രോഹ നടപടികളിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് മെക്ക ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഹല്ല് ഭാരവാഹികൾ, ഇമാമുമാർ, സാമുദായിക സംഘടന നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വെട്ടത്തിൽ അബ്ദുറഹ്മാൻ കൺവീനറായി അഞ്ചംഗസമിതിയെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡൻറ് എ. മഹ്മൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം. കമാലുദ്ദീൻ വിഷയം അവതരിപ്പിച്ചു. ഡോ. എസ്. ശിഹാബുദ്ദീൻ, എ. ജുനൈദ്ഖാൻ, കെ. മുഹമ്മദ്കോയ, എ. അബ്ദുൽസലാം, എ. മുഹമ്മദ് റാശിദ്, വൈ. സൈഫുദ്ദീൻ, എം. ബദറുദ്ദീൻ, എം. അബ്ദുൽ ഖഹാർ, എം. മുഹമ്മദ് ഇല്ല്യാസ്, എ. നൗഷാദ്, ബഷീർകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.