മെഡിക്കല്‍ കോളജ് പ്രവേശനം​: ഇടപെടൽ നടത്തിയിട്ടില്ല ^കുമ്മനം

മെഡിക്കല്‍ കോളജ് പ്രവേശനം: ഇടപെടൽ നടത്തിയിട്ടില്ല -കുമ്മനം തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിഷയവുമായി ബന്ധപ്പെട്ട് താൻ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ലഭിച്ച അപേക്ഷ സർക്കാറി​െൻറ പരിഗണനക്കായി കൈമാറുകയാണ് ചെയ്തതെന്നുമുള്ള ഫേസ്ബുക് വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. െമഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കുമ്മനവും ശിപാർശ ചെയ്തിരുന്നുവെന്ന പ്രചാരണം ഉയർന്നിരുന്നു. ആ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് അദ്ദേഹം. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. എന്നാൽ, അഴിമതിക്കും വഴിവിട്ട നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്ന് ഇതുകൊണ്ട് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽകോളജ് വിഷയത്തിൽ ബി.ജെ.പിയുടെയോ തെൻയോ നിലപാട് പുതിയതല്ല, മലക്കം മറിച്ചിലുമല്ല. വിദ്യാർഥികളുടെ ഭാവി തകരാറിലാകാതിരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ നിയമനിര്‍മാണത്തിലൂടെ കോളജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അഴിമതിക്ക് കുടപിടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദിനവും നിരവധി പരാതികൾ കിട്ടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. അല്ലാത്ത വിഷയങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധയില്‍പെടുത്തുകയാണ് പതിവ്. ഇതാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിഷയത്തിലും സംഭവിച്ചത്. അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തനാനുമതി കിട്ടിയതില്‍ അഴിമതി ഉണ്ടെന്ന കാര്യം ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടാണ്. അതില്‍നിന്ന് ഒരിഞ്ചുപോലും ആരും പിറകോട്ട് പോയിട്ടുമില്ല. മാത്രവുമല്ല അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച് ഒരു വര്‍ഷം മുമ്പുതന്നെ ബി.ജെ.പി വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്ത് രേഖകള്‍ പുറത്തുവിട്ടിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കുമ്മനം ത​െൻറ പോസ്റ്റിൽ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.