ആകാശത്ത് പ്രകാശവിസ്മയം തീർത്ത് വി.എസ്.എസ്.സിയുടെ റോക്കറ്റ് വിക്ഷേപണം

തിരുവനന്തപുരം: അനന്തപുരിയുടെ . ഭൗമാന്തരീക്ഷത്തിലെ ഏറ്റവുംമുകളിലുള്ള പാളിയായ അയോണോസ്ഫയറിലുള്ള കാറ്റി‍​െൻറവേഗത അളക്കുന്നതിന് നടത്തിയ റോക്കറ്റ് വിക്ഷേപണമാണ് വെള്ളിയാഴ്ച നീലയും വെള്ളയും ഇടകലര്‍ന്നുള്ള പ്രകാശം ആകാശത്ത് ദൃശ്യമാക്കിയത്. ട്രൈ മീഥൈല്‍ അലൂമിനിയം ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആര്‍.എച്ച് 300 എം.കെ രണ്ട് എന്ന സൗണ്ടിംഗ് റോക്കറ്റാണ് വി.എസ്.എസ്.സി ഉപയോഗിച്ചത്. വായുവുമായി കലരുമ്പോള്‍ ജ്വലനം സംഭവിക്കുന്ന ദ്രാവകരൂപത്തിലുള്ള വസ്തുവാണ് ട്രൈ മീഥൈല്‍ അലൂമിനിയം. ജ്വലനത്തി​െൻറ ഭാഗമായി രൂപപ്പെടുന്ന നീല, വെള്ള നിറത്തിലുള്ള പ്രകാശം മിനിറ്റുകളോളം തലസ്ഥാനവാസികളെ അതിശയിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.15ന് നടന്ന വിക്ഷേപണം വിജയകരമായിരുന്നെന്ന് വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് അറിയിച്ചു. ആര്‍.എച്ച് 300 എം.കെ രണ്ട് റോക്കറ്റി‍​െൻറ 21-ാം വിക്ഷേപണമാണ് വെള്ളിയാഴ്ച നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.