ആനപ്പാറയിൽ ഒരുമാസമായി കുടിവെള്ളമില്ല

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ ാതെ നാട്ടുകാർ വലയുന്നു. ഉയർന്ന പ്രദേശമായ ഇവിടെ കിണറുകളെല്ലാം വറ്റിവരണ്ടു. ആകെയുള്ള ആശയം ജല അതോറിറ്റിയുടെ പൈപ്പ് ലൈനാണ്. എന്നാൽ, ഈ പൈപ്പ് ലൈനിൽ ഒരുമാസത്തിലേറെയായി വെള്ളമില്ല. നാട്ടുകാർ പരാതിയുമായി ജലവകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്തിനേയും സമീപിച്ചെങ്കിലും ഇവിടേക്ക് വെള്ളമെത്താത്ത കാരണം കണ്ടെത്താനാവുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ദൂരെ സ്ഥലങ്ങളിൽനിന്ന് ഓട്ടോയിലും മറ്റുമാണ് ആളുകൾ കുടിവെള്ളം കൊണ്ടുവരുന്നത്. പ്രധാന പൈപ്പ് ലൈനിലുള്ള ചോർച്ചമൂലമാണ് ഉയർന്ന പ്രദേശമായ ഇവിടേക്ക് വെള്ളമെത്താത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ചോർച്ച കണ്ടെത്തിയതായും ഉടൻതന്നെ പ്രശ്നം പരിഹരിച്ച് ഇവിടേക്ക് വെള്ളമെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.