ഭൂമി തിരിച്ചെടുക്കാൻ വന്നാൽ തടയുമെന്ന് ചിത്രലേഖ: ഇത് തരംതാണ രാഷ്​ട്രീയ പകപോക്കൽ

പയ്യന്നൂര്‍: കഴിഞ്ഞ സർക്കാർ അനുവദിച്ച ഭൂമി തിരിച്ചെടുക്കാൻ വന്നാൽ തടയുമെന്നും നിർമാണത്തിലിരിക്കുന്ന വീടിനുമുന്നിൽ പുതിയ പോർമുഖം തുറക്കുമെന്നും ദലിത് ഓട്ടോഡ്രൈവർ ചിത്രലേഖ. ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം കാബിനറ്റിേൻറതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് തരംതാണ പകപോക്കലാണ്. വീട് പൊളിക്കാൻ വന്നാൽ വിടില്ല. വീടി​െൻറ സൺഷേഡ് കോൺക്രീറ്റ് ഇന്നത്തേക്കാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുമായി മുന്നോട്ടുപോകും. ഭൂമി തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവി​െൻറ കോപ്പി വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ലഭിച്ചത്. കരമടക്കുന്ന ആറ് സ​െൻറ് സ്ഥലം ഉണ്ടെന്ന കാരണത്താൽ തിരിച്ചുപിടിക്കുന്നതെന്നാണ് അതിൽ പറയുന്നത്. പയ്യന്നൂർ എടാട്ട് സ്ഥലമുള്ള കാര്യം നിഷേധിക്കുന്നില്ല. ഇവിടെ താമസിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് കണ്ണൂരിൽ സ്ഥലം ആവശ്യപ്പെട്ട് സമരം ചെയ്തതും സർക്കാർ ഭൂമി അനുവദിച്ചതും. ഈ ഭൂമി തിരിച്ചെടുത്ത നടപടി സി.പി.എം സർക്കാറി​െൻറ ദലിതരോടും സ്ത്രീകളോടുമുള്ള സമീപനമാണ് തെളിയിക്കുന്നത് -ചിത്രലേഖ 'മാധ്യമ'േത്താട് പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിഷയം കോൺഗ്രസ് നേതാവ് കെ. സുധാകര​െൻറയും കെ.എം. ഷാജി എം.എൽ.എയുടെയും ശ്രദ്ധയിൽപെടുത്തിയതായും ചിത്രലേഖ പറഞ്ഞു. 1995ലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭൂമി പതിവ് ചട്ട (21)പ്രകാരമാണ് ചിറക്കല്‍ വില്ലേജിലെ പുഴാതിയില്‍ ജലവിഭവവകുപ്പി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖക്ക് സൗജന്യമായി അനുവദിച്ചത്. നേരേത്ത ലഭിച്ച സ്ഥലം വാസയോഗ്യമല്ലെന്ന് കാണിച്ച് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പുതിയ സ്ഥലം അനുവദിച്ചത്. സ്ഥലത്ത് വീടി​െൻറ സണ്‍ഷേഡ് വരെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. കെ.എം. ഷാജി എം.എല്‍.എ ഇടപെട്ടാണ് വീടുപണിക്കുള്ള തുക കണ്ടെത്തിയത്. 2004ലാണ് ചിത്രലേഖ എടാട്ട് ഓട്ടോത്തൊഴിലാളിയായി ജോലി തുടങ്ങിയത്. ജീവിതപോരാട്ടത്തി​െൻറ ഭാഗമായി കലക്ടറേറ്റിനുമുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലും പലപ്പോഴായി 176 ദിവസം സമരം നടത്തിയിരുന്നു ഇവർ. ഒന്നുകില്‍ തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. അല്ലെങ്കില്‍ അധികൃതര്‍ കൃത്യമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. തുടർന്നാണ് സർക്കാർ താമസയോഗ്യമായ സ്ഥലം അനുവദിച്ചത്. ചിത്രലേഖയുടെ ജീവിതകഥ ബോളിവുഡ് സിനിമയാക്കുന്നതിനുള്ള നടപടി തുടങ്ങിയതോടെയാണ് അടുത്തിടെ ചിത്രലേഖയും കുടുംബവും വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.