അന്തര്‍ സംസ്​ഥാന കഞ്ചാവ് കടത്ത് സംഘം പിടിയിൽ

നേമം: തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേരെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ വിൽപന നടത്താന്‍ കൊണ്ടുവന്ന രണ്ടരക്കിലോ കഞ്ചാവാണ് നേമം റെയില്‍വേ സ്റ്റേഷന് സമീപത്ത് പിടികൂടിയത്. അരുവിക്കര അഴിക്കോട് വാര്‍ഡില്‍ മരുതിനകം ഇടമല മുസ്ലിം പള്ളിക്ക് സമീപം ആസിഫ് ഭവനില്‍ ആസിഫ് (26) അരുവിക്കര കരുമലക്കോട് എസ്.പി.കെ ഭവനില്‍ അക്ബര്‍ ഷാ (26) എന്നിവരാണ് പിടിയിലായത്. വില്‍പനക്കായി തയാറാക്കിയ കഞ്ചാവ് പൊതികളും പണവും മൊബൈല്‍ ഫോണുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. ഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്നവര്‍ക്ക് മൊത്തമായും ചില്ലറയായും ഇവര്‍ കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജി. ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നാർക്കോട്ടിക് സെല്‍ അസിസ്റ്റൻറ് കമീഷണര്‍ ഷീന്‍ തറയില്‍, ഫോര്‍ട്ട് അസിസ്റ്റൻറ് കമീഷണര്‍ ജെ.കെ. ദിനില്‍, നേമം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്. സജി, സഞ്ജു ജോസഫ്, എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.