കന്യാകുമാരിയിലെ ബി.ജെ.പി ഹർത്താൽ പിൻവലിച്ചു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ശനിയാഴ്ച ബി.ജെ.പി പ്രഖ്യാപിച്ച കന്യാകുമാരി തുറമുഖ അനുകൂല ഹർത്താൽ പിൻവലിച്ചു. നേരത്തെ തുറമുഖത്തിനെതിരെ തുറമുഖ വിരുദ്ധസമിതി കലക്ടർ ഓഫിസിന് മുന്നിൽ നടത്താനിരുന്ന ശ്രദ്ധക്ഷണിക്കൽ സമരത്തിന് നേശമണി പൊലീസ് നൽകിയിരുന്ന അനുവാദം ബി.ജെ.പിയുടെ ഹർത്താൽ പ്രഖ്യാപനത്തി​െൻറ അടിസ്ഥാനത്തിൽ സുരക്ഷാസംവിധാനം തകരുമെന്ന റിപ്പോർട്ടിനെ തുടർന്ന് പിൻവലിച്ചു. ഇതോടെ സമരം കന്യാകുമാരിയിൽ കോവളം-മണക്കുടി ഭാഗത്ത് നടത്താൻ അനുവാദം നൽകി. തുറമുഖവിരുദ്ധ സമിതിയുടെ സമരം നാഗർകോവിലിൽനിന്ന് മാറ്റിയതിനാൽ ഹർത്താൽ പ്രഖ്യാപനം പിൻവലിക്കുന്നതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.