പെരുങ്കടവിള ബ്ലോക്കിൽ സ്ഥലംമാറ്റിക്കളി

*സ്ഥലംമാറ്റപ്പെട്ട സെക്രട്ടറി കോടതി ഉത്തരവ് വാങ്ങി പുതിയ സെക്രട്ടറിയെ മാറ്റി വെള്ളറട: േബ്ലാക്ക് പഞ്ചായത്തില്‍ സെക്രട്ടറിയെ മാറ്റി. മാറി വന്ന സെക്രട്ടറിയെ കോടതി ഉത്തരവിലൂടെ മുന്‍ സെക്രട്ടറി മാറ്റി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന പത്മകുമാറിനെയാണ് മാറ്റിയത്. പകരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ശിശുപാലനെ നിയമിച്ചു. ശിശുപാലന്‍ ചുമതലയേറ്റ് ഒരു മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റിയ സെക്രട്ടറിയായ പത്മകുമാര്‍ കോടതി ഉത്തരവുമായി എത്തി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റു. പത്മകുമാറിന് പെന്‍ഷന് മൂന്ന് മാസം മാത്രം ശേഷിക്കവേയാണ് സ്ഥലംമാറ്റിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.