വാർഷികപദ്ധതി ചെലവഴിക്കലിൽ പുനലൂർ നഗരസഭ ജില്ലയിൽ ഒന്നാമത്

പുനലൂർ: വാർഷികപദ്ധതി തുക നൂറ്ശതമാനം ചെലവഴിച്ചതിൽ പുനലൂർ നഗരസഭ ജില്ലതലത്തിൽ ഒന്നാംസ്ഥാനംനേടി. സംസ്ഥാന തലത്തിൽ നാലാംസ്ഥാനവും ലഭിച്ചു. 107.84 ശതമാനം തുക ചെലവിട്ടാണ് ഈനേട്ടം കൈവരിച്ചത്. വിവിധപദ്ധതികൾക്കായി നഗരസഭ 17.05 കോടിയാണ് വിനിയോഗിച്ചത്. നൂറുശതമാനം തുക വിനിയോഗിച്ച നഗരസഭകളിൽ ഏറ്റവുംകൂടുതൽ തുക ചെലവിട്ടതും പുനലൂരാണ്. സ്പർശം, വായനാകൂട്ടം, ആധുനികശ്മശാനം, സമഗ്രമാലിന്യ സംസ്കരണം, കുടിവെള്ളപദ്ധതി, ഭവനനിർമാണം കാർഷിക വികസനപദ്ധതി, സ്കൂളുകളിലും അംഗൻവാടികളിലും ലൈബ്രറികളിലും അടിസ്ഥാന സൗകര്യങ്ങൾ, മാർക്കറ്റിൽ നവീകരണം, കായികരംഗത്തെ വിവിധ പദ്ധതികൾ തുടങ്ങി നിരവധിപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നഗരസഭക്ക് കഴിഞ്ഞു. റവന്യൂ കലക്ഷനിൽ മികവ് തെളിയിച്ച നഗരസഭക്കുള്ള സർക്കാറി​െൻറ ഇൻസ​െൻറീവും പുനലൂരിന് ലഭിച്ചു. പുതിയസാമ്പത്തികവർഷത്തെ പദ്ധതികൾക്ക് മാർച്ചിൽ അംഗീകാരം നേടി. ഏപ്രിലിൽ അവയുടെ നിർവഹണം തുടങ്ങുകയാണ്. 279 പദ്ധതികൾക്ക് 624154 370 രൂപയുടെ അനുമതിയാണ് പുനലൂർ നഗരസഭ നേടിയത്. വനിതകൾക്ക് പൂകൃഷി, പച്ചക്കറി കൃഷി, താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ്, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പും സൈക്കിളും, ദ്രവമാലിന്യ സംസ്കരണം, ജലശുദ്ധീകരണം, താലൂക്കാശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് മന്ദിരം തുടങ്ങി നിരവധി പദ്ധതികൾക്കാണ് അനുമതി. വികസനപദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന നഗരസഭാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ നന്ദി അറിയിച്ചു. ചായക്കടയിൽ കയറി മാതാവിനെയും മകളെയും മർദിച്ച് പരിക്കേൽപിച്ചു ഓയൂർ: ചായക്കടയിൽ കയറി ഉടമയായ യുവതിയേയും മകളെയും മർദിച്ച് പരിക്കേൽപിച്ചു. അമ്പലംകുന്ന് കായില മേമംഗലം കുന്നത്ത് താഴതിൽ വീട്ടിൽ അമ്പിളി (35) ക്കും വിദ്യാർഥിനിയായ മകൾക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പ്രസന്നൻ (30)നെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് 6.30നായിരുന്നു സംഭവം. മേമംഗലം ജങ്ഷനിലുള്ള അമ്പിളിയുടെ ചായക്കടയിൽ എത്തിയ പ്രസന്നൻ ചായ ആവശ്യപ്പെട്ടു. ചായ നൽകാത്തതിൽ പ്രകോപിതനായ ഇയാൾ അമ്പിളിയെ മുടിക്ക് കുത്തിപ്പിടിച്ച് ചവിട്ടുകയും വിറക് കഷണം ഉപയോഗിച്ച് മർദിക്കുകയായിരുന്നു. മാതാവിനെ മർദിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ മകളെയും ഇയാൾ മർദിച്ചതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.