ഇളമ്പള്ളൂർ മുസ്​ലിം ജുമാമസ്​ജിദ് ഉദ്ഘാടനം ചെയ്തു

കുണ്ടറ: ഇളമ്പള്ളൂർ മുസ്ലിം ജമാഅത്തി​െൻറ പുതിയ മസ്ജിദ് ജമാഅത്ത് ചീഫ് ഇമാം ഷാഹുൽ ഹമീദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് നൗഷാദ് എസ്. വിളപ്പുറം അധ്യക്ഷതവഹിച്ചു. ഷഫീഖ് മുസ്ലിയാർ ഖിറാഅത്തും ഏരൂർ ഷംസുദ്ദീൻ മദനി ദുആയും നിർവഹിച്ചു. മുനീർ മിസ്ബാഹി പാലക്കാട് ആമുഖ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ കെ. പി. അബൂബക്കൽ ഹസ്രത്ത് അനുഗ്രഹപ്രഭാഷണം നടത്തി. സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡൻറ് ടി. കെ. ഇബ്രാഹീംകുട്ടി മുസ്ലിയാർ പ്രഭാഷണം നടത്തി. ചടങ്ങിൽ ആർക്കിടെക്റ്റ് ഗോപാലകൃഷ്ണൻ, കോൺട്രാക്ടർ വിജയകുമാർ എന്നിവരെ ആദരിച്ചു. നാസിമുദ്ദീൻ ബാഫഖി തങ്ങൾ, എം.അബ്ദുൽ റഹീം, ഷമീർ മഹ്ളരി, എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി, ത്വാഹാ സഅദി, ഹസൻ റഷാദി, അബ്ദുൽ റഹ്മാൻ മൗലവി, ഹാഫീസ് അബ്ദുൽ ജലീൽ നഈമി, നൗഷാദ് അസ്ലമി, എം. ഷാനവാസ് ഖാൻ, അബ്ദുൽ സലാം, എസ്.എൽ. സജികുമാർ, കെ. ബാബുരാജൻ, ആർ. സേതുനാഥ്, പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, എൽ. അനിൽ, ഫാ. വിമൽകുമാർ, ഡി.സുഗതൻ, മുജീബ് റഹ്മാൻ, പ്രഫ. എൻ. ഇല്യാസുകുട്ടി, മുഹമ്മദ് സിദ്ദീഖ് മന്നാനി, ജി. വിനോദ് കുമാർ, മുഹമ്മദ് ജാഫി, സി.എം. സെയ്ഫുദ്ദീൻ, പി.എസ്. നസീർഖാൻ ചിറയിൽ, പി. ഹുസൈനാരുകുട്ടി, എം.കെ. അനീഷ് ഖാൻ, ട്രഷറർ ഒ. അബ്ദുൽ മുത്തലിഫ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ബ്ലോക്ക് പഞ്ചായത്തായി മുഖത്തല കൊല്ലം: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫിസായി മുഖത്തല മാറി. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തി​െൻറ ഭാഗമായാണ് സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തിയത്. വിഷുദിനത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവൃത്തി ദിവസങ്ങളില്‍ പൂര്‍ണമായും സൗരോർജത്തിലാകും ഓഫിസ് പ്രവര്‍ത്തിക്കുക. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ മിച്ചം കെ.എസ്.ഇ.ബിക്ക് നല്‍കാനും ധാരണയായി. നവീകരിച്ച ബ്ലോക്ക് ഓഫിസില്‍ സജ്ജീകരിച്ച 34 സോളാര്‍ പാനലുകളില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. 13ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണുമായി സഹകരിച്ച് 11,04,324 രൂപ െചലവഴിച്ചാണ് സോളാര്‍ സംവിധാനം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.