'അന്തരീക്ഷത്തിൽനിന്ന്​ കുടിവെള്ളം' കോർപറേഷൻ അങ്കണത്തിൽ വാട്ടർമേക്കർ

തിരുവനന്തപുരം: കോർപറേഷൻ അങ്കണത്തിൽ സ്ഥാപിച്ച വാട്ടർ മേക്കർ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. ഭൂഗർഭ ജലനിരപ്പ് കുറഞ്ഞുവരികയും ജലേസ്രാതസ്സുകൾ മലിനീകരണംമൂലം ഭീഷണി നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അന്തരീക്ഷത്തിൽനിന്ന് കുടിവെള്ളം എന്ന സങ്കൽപ്പം തീർത്തും ന്യൂതനമായ ആശയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും നല്ല കുടിവെള്ളം ലഭിക്കുന്ന തലസ്ഥാനനഗരത്തിൽ വേനൽ കടുത്തതുമൂലം ചില പ്രതിസന്ധികൾ നേരിടുന്നത് വസ്തുതയാണ്. എന്നാൽ, ലഭ്യമായ എല്ലാ ജലേസ്രാതസ്സുകളും വിനിയോഗിച്ച് ഈ കടുത്ത വേനലിലും കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് സർക്കാറും കോർപറേഷനും പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാട്ടർ മേക്കർ ഗ്രീൻ ഗേറ്റ് എൻറർൈപ്രസസ് എന്ന സ്ഥാപനമാണ് ഉപഹാരമായി സമർപ്പിച്ചത്. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, ആർ. ഗീതാഗോപാൽ, കെ. ശ്രീകുമാർ, സഫീറാബീഗം, ആർ. സതീഷ്കുമാർ, എസ്. ഉണ്ണികൃഷ്ണൻ, കൗൺസിലർ ഡി. അനികുമാർ എന്നിവർ സംബന്ധിച്ചു. ഗ്രീൻ ഗേറ്റ് മാനേജിങ് ഡയറക്ടർ സേതു സുന്ദർലാൽ പ്രവർത്തനം വിശദീകരിച്ചു. കോർപറേഷൻ സെക്രട്ടറി എ.എസ്. ദീപ നന്ദി പറഞ്ഞു. സി.എം.പി ജില്ല സമ്മേളനം ഏഴിന് തിരുവനന്തപുരം: സി.എം.പി ജില്ല സമ്മേളനം ഏഴ്, എട്ട് തീയതികളിൽ അടിയോടി ഹാളിൽ നടക്കും. പതാകജാഥ ഏഴിന് രാവിലെ പത്തിന് പാളയം രകതസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. സി.എം.പി പോളിറ്റ് ബ്യൂറോ അംഗം റ്റി.സി.എച്ച്. വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ജി. സുഗുണൻ പതാക ഉയർത്തും. തുടർന്ന് ജില്ല കൗൺസിൽ യോഗം ചേരും. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മദ്യനയം: സർക്കാർ തെറ്റ് തിരുത്തണം -ഐ.എസ്.എം തിരുവനന്തപുരം: സർക്കാറി​െൻറ മദ്യനയം തിരുത്തണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ യുവജന വിഭാഗം ഐ.എസ്.എം ജില്ല സമിതി യൂത്ത് സെമിനാർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബാർ മുതലാളിമാർ നൽകുന്ന ഭീമമായ തുകയ്ക്കുള്ള പ്രത്യുപകരമാണ് മദ്യനയം. മുസ്ലിം കൂട്ടായ്മകൾ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവം കുറ്റകരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ല പ്രസിഡൻറ് യഹ്യാ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡൻറ് ഹസൻ ആറ്റിങ്ങൽ അധ്യക്ഷതവഹിച്ചു. ഐ.എസ്.എം സംസ്ഥാന ഉപാധ്യാക്ഷൻ അഹ്മദ് അനസ് മൗലവി, ജില്ല സെക്രട്ടറി അൽഅമീൻ ബീമാപള്ളി, സംസ്ഥാന ഉപാധ്യാക്ഷൻ അഹ്മദ് അനസ് മൗലവി, ഷിബു ഇസ്മയിൽ, ഷാജി ചാരുംമൂട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.